വിവാഹപരസ്യം നൽകി പീഡനം: നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsകൊച്ചി: പുനർ വിവാഹപരസ്യം നൽകി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വർണവും തട്ടിയെടുക്കുന്നയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ടുതൊടി വീട്ടിൽ മജീദാണ്(42) പിടിയിലായത്. ഇപ്പോൾ കോട്ടക്കൽ വെട്ടിച്ചിറയിൽ താമസിക്കുന്ന ഇയാളെ ചേർത്തല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പെരിന്തൽമണ്ണ, കോട്ടക്കൽ, നിലമ്പൂർ, കോട്ടയം, മുളന്തുരുത്തി തുടങ്ങി നിരവധി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. പെരുമ്പാവൂർ, കോട്ടക്കൽ, ചിറയിൻകീഴ്, കടുത്തുരുത്തി, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.
ചേർത്തലയിലെ ഭർതൃമതിയെ മലപ്പുറം അങ്ങാടിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചശേഷം സ്വർണം തട്ടിയെടുത്ത കേസിലാണ് എറണാകുളത്തുനിന്ന് ഇയാൾ പിടിയിലായത്. യുവതിയെ കാണാനില്ലെന്നുകാട്ടി ഭർത്താവ് ചേരാനെല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ യുവതിയെ മജിസ്േട്രറ്റിനുമുന്നിൽ എത്തിച്ചെങ്കിലും ഭർത്താവിെൻറ കൂടെ പോകാൻ തയാറായില്ല. ഭർത്താവിെൻറ സുഹൃത്തിെൻറ ഇടപെടലിനെത്തുടർന്നാണ് പീഡനത്തിനിരയായ വിവരം വ്യക്തമായത്. മാനസിക വിഭ്രാന്തിക്ക് മരുന്ന് കഴിച്ചിരുന്ന യുവതി, ഭർത്താവ് ചികിത്സക്ക് കൊണ്ടുപോകുന്നതിലെ വിരോധം കാരണമാണേത്ര പത്രത്തിലെ പുനർ വിവാഹ പരസ്യത്തിലെ നമ്പറിൽ വിളിച്ചത്. ‘വധുവിനെ ആവശ്യമുണ്ട്’ എന്ന പരസ്യത്തിലെ നമ്പറിൽ വിളിച്ച യുവതിയെ പ്രതി പിന്നീട് നിരന്തരം വിളിച്ച് വാഗ്ദാനങ്ങൾ നൽകുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
മോഷ്ടിക്കുന്ന സ്വർണം പ്രതി സുഹൃത്ത് റസാഖ് വഴി വിൽക്കുകയാണെന്ന് പൊലീസിൽ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ റസാഖിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നിരവധിതവണ ജയിലിൽ കിടന്നിട്ടുള്ള പ്രതി 22ാം വയസ്സിലാണ് തട്ടിപ്പ് ആരംഭിച്ചത്. ഇതിനകം പത്തോളം വിവാഹം ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ പത്രമോഫിസുകളിലെ ജീവനക്കാർക്ക് ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയാവുന്നതിനാൽ ചെർപ്പുളശേരിയിലെത്തിയാണ് പരസ്യം നൽകിയത്.
േബ്രാക്കർ മുഖേനയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബന്ധുക്കളെന്നവ്യാജേന ഏതാനും ചിലരെ മുൻനിർത്തിയായിരുന്നു തട്ടിപ്പ്. സ്ത്രീധനമായി വാങ്ങുന്ന പണത്തിൽനിന്ന് ഇവർക്ക് 50,000 രൂപയോളം നൽകുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ സിൽവസ്റ്റർ, ജോസഫ് സക്കറിയ, എ.എസ്.ഐ എൻ.ഐ. റഫീഖ്, സി.പി.ഒ മാരായ അനിൽ, റിയാസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
