Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർണാടകയിൽ ആറു മുതൽ...

കർണാടകയിൽ ആറു മുതൽ എട്ടു വരെയുള്ള ക്ലാസുകൾ തുറക്കുന്നു

text_fields
bookmark_border
school
cancel

ബംഗളൂരു: കർണാടകയിൽ ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് സെപ്റ്റംബർ ആറു മുതൽ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുന്നു. കഴിഞ്ഞയാഴ്ച ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലുള്ളവർക്ക് നേരിട്ടുള്ള ക്ലാസുകൾ ആരംഭിച്ചത് നല്ല രീതിയിൽ തുടരുന്നതിെൻറ പശ്ചാത്തലത്തിലാണ് പ്രൈമറി ക്ലാസുകളിലുള്ളവർക്കായും നേരിട്ടുള്ള ഒാഫ്​ലൈൻ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.

രോഗ സ്ഥിരീകരണ നിരക്ക് രണ്ടു ശതമാനത്തിൽ കുറവുള്ള ജില്ലകളിലെ സ്കൂളുകളിലെ ആറ്, ഏഴ്, എട്ടു ക്ലാസുകളിലുള്ളവർക്കായിരിക്കും ഒാഫ്​ലൈൻ ക്ലാസുകൾ ആരംഭിക്കുകയെന്നും ഇടവിട്ടുള്ള ദിവസങ്ങളിൽ ഒാരോ ക്ലാസിലെയും പകുതി കുട്ടികളെയായിരിക്കും അനുവദിക്കുകയെന്നും റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു.

ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലുള്ളവർക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനുശേഷം തീരുമാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka school
News Summary - Classes six to eight are open in Karnataka
Next Story