Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലാസ് മുറിക്ക് പേര് ഇനി ‘ദേവനന്ദ’
text_fieldsbookmark_border
വെളിയം: വാക്കനാട് സരസ്വതി വിദ്യാനിേകതൻ സ്കൂളിലെ ക്ലാസ് മുറിക്ക് ‘ദേവനന്ദ’യെന്ന് പേരിട്ടു. കൊല്ലം ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ സ്മരണാർഥമാണ് കുട്ടി പഠിച്ചിരുന്ന ക്ലാസ് മുറിക്ക് പേരിട്ടത്.
തിങ്കളാഴ്ച നടന്ന അനുസ്മരണച്ചടങ്ങിൽ സ്കൂൾ രക്ഷാധികാരി വിജയകുമാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്നാം സ്റ്റാൻഡേർഡിന് ഒരു ഡിവിഷൻ മാത്രമാണുള്ളത്. ക്ലാസിലെ 50 കുട്ടികളും പ്രിൻസിപ്പൽ ഗീതാകുമാരി, ക്ലാസ് ടീച്ചർ പ്രീതദേവി എന്നിവരും അനുസ്മരണച്ചടങ്ങിൽ പെങ്കടുത്തു. ജൂൺ അഞ്ച്-പരിസ്ഥിതി ദിനത്തിൽ ദേവനന്ദ നട്ടമരം അധ്യാപകർ സംരക്ഷിക്കുന്നുണ്ട്.
Next Story
