Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
Listen to this Article
നീലേശ്വരം: പത്താം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. പരേതനായ വിമൽ മാർട്ടിൻ പുതുമനയുടെയും ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഷിജി ജോസിന്റെയും മകനും ഇതേ സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയുമായ അരുൾ വിമലാണ് (15) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ തളർന്നുവീണ അരുളിനെ ഉടൻ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂളിലെ എൻ.സി.സി കാഡറ്റും പഠിക്കാൻ മിടുക്കനുമായിരുന്നു.
ഉച്ചയോടെ സ്കൂളിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വെച്ചു. ആദരസൂചകമായി സ്കൂളിന് അവധി നൽകി.
സഹോദരി: അനന്യ വിമൽ (പ്ലസ് ടു വിദ്യാർഥി, ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

