Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുമ്പാവൂര്‍ ബഥേല്‍...

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്ക പള്ളി താല്‍ക്കാലികമായി കലക്ടര്‍ ഏറ്റെടുത്തു

text_fields
bookmark_border
perumbavur-church-23
cancel

പെ​രു​മ്പാ​വൂ​ര്‍: യാ​ക്കോ​ബാ​യ-​ഓ​ര്‍ത്ത​േ​ഡാ​ക്‌​സ് വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ത​ര്‍ക്കം നി​ല​നി​ന്ന എ ം.​സി റോ​ഡി​ലെ ബ​ഥേ​ല്‍ സു​ലോ​ക്ക പ​ള്ളി താ​ല്‍ക്കാ​ലി​ക​മാ​യി ക​ല​ക്ട​ര്‍ ഏ​റ്റെ​ടു​ത്തു. കു​ന്ന​ത്തു​നാ​ ട് ത​ഹ​സി​ല്‍ദാ​ര്‍ അ​ഷ​റ​ഫി​ന് പ​ള്ളി ട്ര​സ്​​റ്റി താ​ക്കോ​ല്‍ കൈ​മാ​റി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് പെ​രു​മ്പാ​വൂ​ര്‍ ഡി​വൈ.​എ​സ്.​പി ജി. ​വേ​ണു​വി​​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍ താ​ക്കോ​ല്‍ കൈ​മാ​റ്റം ന​ട​ന്ന​ത്. പ​ള്ളി മാ​ത്ര​മാ​ണ് ക​ല​ക്ട​ര്‍ ഏ​റ്റെ​ടു​ത്ത​ത്. ആ​രാ​ധ​ന സ​മ​യം ക്ര​മീ​ക​രി​ച്ച​താ​യി ത​ഹ​സി​ല്‍ദാ​ര്‍ ഇ​രു​വി​ഭാ​ഗ​െ​ത്ത​യും അ​റി​യി​ച്ചു.

രാ​വി​ലെ ആ​റു​മു​ത​ല്‍ 8.45 വ​രെ ഓ​ര്‍ത്ത​േ​ഡാ​ക്‌​സ് വി​ഭാ​ഗ​ത്തി​നും 8.45 മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​നും എ​ല്ലാ ദി​വ​സ​വും ആ​രാ​ധ​ന ന​ട​ത്താം. വി​വാ​ഹം, മ​ര​ണം പോ​ലു​ള്ള സ​ന്ദ​ര്‍ഭ​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ച്ച് തീ​രു​മാ​നി​ക്കും. പ​ള്ളി​ത്ത​ര്‍ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ കോ​ട​തി വി​ധി ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഈ ​രീ​തി പി​ന്തു​ട​രും. ഓ​ഫി​സും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​​െൻറ കൈ​വ​ശ​മാ​യി​രി​ക്കും. രാ​വി​ലെ ആ​റി​ന് പ​ള്ളി വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ആ​രാ​ധ​ന​ക്ക്​ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് ധാ​ര​ണ. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ​ള്ളി​ക്ക് പൊ​ലീ​സ്​ കാ​വ​ലു​ണ്ടാ​കും.

പ്ര​ശ്‌​നം മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്ന സം​ഘ​ര്‍ഷാ​വ​സ്ഥ​ക്കാ​ണ് വി​രാ​മ​മാ​യ​ത്. ഞാ​യ​റാ​ഴ്ച എ.​ഡി.​എ​മ്മി​​െൻറ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ച​ര്‍ച്ച​യി​ല്‍ പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്ന് തി​ങ്ക​ളാ​ഴ്ച ക​ല​ക്ട​റു​ടെ മ​ധ്യ​സ്ഥ​ത​യി​ല്‍ ഇ​രു​വി​ഭാ​ഗ​വു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, താ​ക്കോ​ല്‍ ഇ​രു​വി​ഭാ​ഗ​വും കൈ​വ​ശം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​േ​താ​ടെ ച​ര്‍ച്ച പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്നാ​ണ് പ​ള്ളി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ല​ക്ട​ര്‍ തീ​രു​മാ​നി​ച്ച​ത്. പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തോ​ടെ ഇ​രു​വി​ഭാ​ഗ​വും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് പ​ള്ളി​യി​ല്‍നി​ന്ന് പി​രി​ഞ്ഞു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsperumbavoormalayalam newsbethel-church
News Summary - clashes-in-perumbavoor-bethel-church-Kerala news
Next Story