Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ സർവേ കല്ലുകൾ...

കെ-റെയിൽ സർവേ കല്ലുകൾ ഇറക്കാൻ ശ്രമം; തിരുനാവായയിൽ നാട്ടുകാർ സംഘടിച്ച്​ തിരിച്ചയച്ചു

text_fields
bookmark_border
k rail
cancel
Listen to this Article

തി​രു​നാ​വാ​യ: സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കാ​യി ക​ല്ലി​ട്ട്​ സ​ർ​വേ ന​ട​ത്തു​ന്ന​ത്​ നി​ർ​ത്തി​വെ​ച്ചു​വെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ന​ശേ​ഷ​വും സ​ർ​വേ ക​ല്ലു​ക​ൾ ഇ​റ​ക്കാ​ൻ ശ്ര​മം. തി​രു​നാ​വാ​യ​യി​ലാ​ണ്​ ര​ണ്ടു​ലോ​റി​ക​ളി​ലാ​യി ക​ല്ലു​ക​ൾ കൊ​ണ്ടി​ടാ​ൻ ശ്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ്​ നാ​ട്ടു​കാ​ർ കൂ​ട്ട​മാ​യെ​ത്തി ത​ട​ഞ്ഞ​തി​നാ​ൽ ലോ​റി​ക​ൾ ക​ല്ലു​ക​ൾ ഇ​റ​ക്കാ​നാ​വാ​തെ തി​രി​ച്ചു​പോ​യി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു താ​ഴെ സ്ഥാ​പി​ക്കാ​നു​ള്ള ക​ല്ലു​ക​ളാ​ണ് തി​രി​ച്ച​യ​ച്ച​ത്. ര​ണ്ടു​ലോ​റി​ക​ളി​ൽ കൊ​ണ്ടു​വ​ന്ന ക​ല്ലു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ ഇ​റ​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ധി​കൃ​ത​ർ തി​രി​ച്ചു​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ക​ല്ലി​ട​ലും സ​ർ​വേ​യും നി​ർ​ത്തി​വെ​ച്ചെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷ​വും ജ​ന​ങ്ങ​ളെ മൊ​ത്തം ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ട്​ തി​രു​നാ​വാ​യ മേ​ഖ​ല​യി​ൽ നാ​ട്ടാ​നാ​ണ് ക​ല്ലു​ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നും ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ല്ലു​ക​ൾ തി​രി​ച്ച​യ​ച്ച​തെ​ന്നും കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ള​ക്ക​ൽ മു​ഹ​മ്മ​ദ​ലി വ്യ​ക്ത​മാ​ക്കി.

നി​ർ​ത്തി​വെ​ച്ച ക​ല്ലി​ട​ൽ വീ​ണ്ടും തു​ട​രാ​നു​ള്ള നീ​ക്കം ക​ണ്ട​തി​നാ​ൽ അ​ധി​കൃ​ത​രോ​ട്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ആ​ദ്യം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ട്ട ക​ല്ലു​ക​ൾ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്ന്​ ആ​ർ.​ബി.​ഡി.​സി​യു​ടെ സ്ഥ​ല​ത്തി​ടാ​നാ​യി തി​രു​നാ​വാ​യ​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. ഇ​തി​ൽ വി​ശ്വാ​സം വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് തി​രി​ച്ച​യ​ച്ച​തെ​ന്ന്​ സ​മി​തി ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യ സ​ക്ക​റി​യ പ​ല്ലാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThirunavayaK Rail
News Summary - clashes in K-rail survey stones in Thirunavaya
Next Story