Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരൂക്കുറ്റിയിൽ...

അരൂക്കുറ്റിയിൽ സി.പി.എമ്മിൽ​ പൊട്ടിത്തെറി; നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 36 പേരെ പുറത്താക്കി

text_fields
bookmark_border
clashes in CPM Arukutti committee, 36 members were suspended
cancel

അ​രൂ​ക്കു​റ്റി: ത​േ​ദ്ദ​ശ തെ​ര​െ​ഞ്ഞ​ടു​പ്പി​െൻറ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ സി.​പി.​എം അ​രൂ​ക്കു​റ്റി ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ പൊ​ട്ടി​ത്തെ​റി. നാ​ല്​ ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി​മാ​ർ ഉ​ൾ​പ്പെ​ടെ 36പേ​രെ പു​റ​ത്താ​ക്കി.ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പാ​ര്‍ട്ടി​യു​ടെ മ​റ്റ്​ ബ്രാ​ഞ്ചു​ക​ളി​ലു​ള്ള​വ​ർ പാ​ർ​ട്ടി അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​മെ​ന്ന​റി​യി​ച്ച്​ പ​രാ​തി​യു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചു.

ജി​ല്ല ക​മ്മി​റ്റി അം​ഗ​ത്തിെൻറ അ​ധ്യ​ക്ഷ​ത​യി​ൽ നാ​ലി​ന്​ കൂ​ടാ​നി​രു​ന്ന ജ​ന​റ​ൽ​ബോ​ഡി​പോ​ലും വി​ഭാ​ഗീ​യ​ത​യെ​ത്തു​ട​ർ​ന്ന് മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.അ​രൂ​ക്കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നാം വാ​ര്‍ഡി​ല്‍ സി.​പി.​എം ഔ​ദ്യോ​ഗി​ക​സ്ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​​പ്പെ​ടു​ത്തി ​െറ​ബ​ല്‍ സ്ഥാ​നാ​ർ​ഥി കെ.​എ. മാ​ത്യു​വി​െൻറ വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച നാ​ല് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​ള്‍പ്പെ​ടെ 36 പേ​രെ​യാ​ണ്​ കൂ​ട്ട​ത്തോ​ടെ ഔ​ദ്യോ​ഗി​ക​പ​ക്ഷം പു​റ​ത്താ​ക്കി​യ​ത്.

ഈ ​വാ​ർ​ഡി​ൽ മ​ത്സ​രി​ച്ച സി.​പി.​എം ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി ജ​യ​ദേ​വ​ൻ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്താ​ണ്​ പു​റ​ത്താ​ക്കി​യ​ത്. ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും എ.​കെ.​ജി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ സു​രേ​ഷ്, കാ​ട്ടി​ല​മ​ഠം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​എ​സ്.

അ​ജ​യ​ന്‍, നാ​യ​നാ​ര്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എം. ഉ​ദ​യ​ന്‍, ഹി​ദാ​യ​ത്ത്​ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബോ​സ്​ (പി.​ബി. സ​ന്തോ​ഷ്), ഡി.​വൈ.​എ​ഫ്.​ഐ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ന്‍ പ്ര​സി​ഡ​ൻ​റ്​ കെ.​പി. അ​നീ​ഷ്, വ​ടു​ത​ല​ജെ​ട്ടി യൂ​നി​റ്റ് സെ​ക്ര​ട്ട​റി വി​ഷ്ണു എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രാ​ണ്​ ന​ട​പ​ടി​ക്ക്​ വി​ധേ​യ​മാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ബ്രാ​ഞ്ച്​​ സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​രാ​നി​രി​ക്കെ ക​ടു​ത്ത​ന​ട​പ​ടി​യി​ലേ​ക്ക്​ പോ​യാ​ൽ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം പാ​ർ​ട്ടി​ക്ക്​ വ​ലി​യ ക്ഷീ​ണ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ഒ​രു​വി​ഭാ​ഗ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ന​ട​പ​ടി​ക്ക്​ വ​ി​ധേ​യ​രാ​യ​വ​ർ ജി​ല്ല-​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ മെം​ബ​ർ​ഷി​പ്പിെൻറ പേ​രി​ൽ എ​ൽ.​സി​ക്കെ​തി​രെ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ പ​രാ​തി കൊ​ടു​ത്ത​തിെൻറ പ്ര​തി​കാ​ര ന​ട​പ​ടി​യാ​യി​ട്ടാ​ണ് 36 പേ​രെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ​നി​ന്ന് അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​െ​ല്ല​ങ്കി​ൽ നൂ​റ്റ​മ്പ​തോ​ളം പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കു​മെ​ന്ന ഭീ​ഷ​ണി​യും ഇ​വ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ അ​ഭി​പ്രാ​യം മാ​നി​ക്കാ​തെ എ​ൽ.​സി ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് മൂ​ന്നാം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ വാ​ദി​ക്കു​ന്ന​ത്. അ​തിെൻറ തെ​ളി​വാ​ണ് ​െറ​ബ​ൽ സ്ഥാ​നാ​ർ​ഥി 128 വോ​ട്ടി​ന് വി​ജ​യി​ച്ച​ത്. ഒ​മ്പ​താം വാ​ർ​ഡി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക്ക് 40 വോ​ട്ട്​ മാ​ത്രം ല​ഭി​ച്ച​തിെൻറ കാ​ര​ണ​ങ്ങ​ളെ​പ​റ്റി പ​ഠി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​തെ മൂ​ന്നാം വാ​ർ​ഡി​ൽ മാ​ത്രം ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എ​ൽ.​സി​യു​ടെ പ​ക​പോ​ക്ക​ലാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും പ​റ​യു​ന്നു. എ​ൽ.​സി മെം​ബ​ർ ഉ​ൾ​പ്പെ​ടെ നാ​ൽ​പ​തോ​ളം പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ള്ള ഇ​വി​ടെ ​െറ​ബ​ൽ സ്ഥാ​നാ​ർ​ഥി​ക്ക് 404 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.

മൂ​ന്നാം വാ​ർ​ഡി​ലെ ഒ​രു സി.​ഐ.​ടി.​യു പ്ര​വ​ർ​ത്ത​ക​െൻറ കു​ടും​ബ​ത്തി​ലെ നാ​ല് പോ​സ്​​റ്റ​ൽ വോ​ട്ട്​ ബി.​ജെ.​പി​ക്ക് ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​ൽ.​സി ത​യാ​റാ​യി​ട്ടു​മി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു​നി​ൽ​േ​ക്ക വി​ഭാ​ഗീ​യ​ത​ക്ക് അ​റു​തി​വ​രു​ത്താ​ൻ സം​സ്ഥാ​ന​നേ​തൃ​ത്വം ഇ​ട​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ മെം​ബ​ർ​ഷി​പ് ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ആ​ദ്യം വി​ഭാ​ഗീ​യ​ത ഉ​ട​ലെ​ടു​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത​തിെൻറ പേ​രി​ൽ ഡി.​വൈ.​എ​ഫ്.​ഐ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ട​ക്കം ര​ണ്ട് എ​ൽ.​സി അം​ഗ​ങ്ങ​ളെ​യും മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യും അ​ന്ന് എ​ൽ.​സി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന ക​മ്മി​റ്റി ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് വി​ഭാ​ഗീ​യ​ത​ക്ക് അ​റു​തി​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmarukkutti
News Summary - issue CPM in Arukutti, 36 members were suspended
Next Story