Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാതാവി​െൻറ ഖബറടക്കത്തെ...

മാതാവി​െൻറ ഖബറടക്കത്തെ ചൊല്ലി തർക്കവും അടിപിടിയും; 29​ പേർക്കെതിരെ കേസ്​

text_fields
bookmark_border
മാതാവി​െൻറ ഖബറടക്കത്തെ ചൊല്ലി തർക്കവും അടിപിടിയും; 29​ പേർക്കെതിരെ കേസ്​
cancel
ചിറ്റൂർ: മാതാവി​​െൻറ ഖബറടക്കത്തെചൊല്ലി തർക്കം മക്കൾ തമ്മിലുണ്ടായ അടിപിടിയെത്തുടർന്ന്​ 29 പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊഴിഞ്ഞാമ്പാറ ചള്ളപാത പരേതനായ സയിദ് മുഹമ്മദ് റാവുത്തറുടെ ഭാര്യ സാലിയാബീവിയുടെ (95) മൃതദേഹം സംസ്​കരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.

സുന്നത്ത് ജമാഅത്ത് വിശ്വാസപ്രകാരം വേണമെന്നും അതല്ല, തൗഹീദ് ജമാഅത്ത് വിശ്വാസ പ്രകാരം വേണമെന്നും പറഞ്ഞ്​ മക്കൾ തമ്മിലുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. നാട്ടുകാരുടെ പിന്തുണയോടെ സുന്നത്ത് ജമാഅത്ത് പ്രകാരം ഖബറടക്കത്തിന്​ തയാറായപ്പോൾ മറ്റൊരു മകൻ തൗഹീദ് ജമാഅത്ത് പ്രകാരം അടക്കം ചെയ്യണമെന്ന്​ നിർബന്ധം പിടിച്ചതാണ് പ്രശ്നത്തിന് കാരണമായതെന്ന്​ പൊലീസ്​ പറഞ്ഞു.

അടിപിടിയായതോടെ കൊഴിഞ്ഞാമ്പാറ പൊലീസ് ഇടപെട്ട് കരുവപാറ ഖബർസ്​ഥാനിൽ അടക്കം ചെയ്യുകയായിരുന്നു. വീരംപ്പൊറ്റ ഷംസുദ്ദീ​​െൻറ പരാതിയിൽ 20 പേർക്കെതിരെയും ആലംപാടി സ്വദേശി ഷെഫീക്കി​​െൻറ പരാതിയിൽ ഒമ്പതു പേർക്കെതിരെയും കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clash
News Summary - clash
Next Story