Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊല്ലത്ത്​...

കൊല്ലത്ത്​ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, ഗ്രനേഡ് പ്രയോഗം

text_fields
bookmark_border
കൊല്ലത്ത്​ യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം, ഗ്രനേഡ് പ്രയോഗം
cancel

കൊല്ലം: യുവമോര്‍ച്ച ജില്ല കമ്മിറ്റി നടത്തിയ കലക്​ടറേറ്റ് വളയല്‍ സമരത്തില്‍ സംഘര്‍ഷം. പൊലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള കേസ്​ പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡൻറ്​ ശംഭു ഉള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പ്രവര്‍ത്തകര്‍ കലക്ടറേറ്റി​െൻറ നാല് ഗേറ്റുകള്‍ ഉള്‍പ്പടെ ഉപരോധിച്ചു. തുടര്‍ന്ന് കലക്​ടറേറ്റി​െൻറ പ്രധാനഗേറ്റിന് മുന്നിൽ പൊലീസ്​​ ജലപീരങ്കി പ്രയോഗിച്ചു​. ഇത്​ നിര്‍ത്തണമെന്നാവശ്യപ്പെട്ട്​ പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

റോഡില്‍ വീണവരെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. പ്രതിഷേധയോഗം യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ്​ പ്രഫുല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല സെക്രട്ടറി വി.എസ് ജിതിൻ ദേവ്, ജില്ല ഉപാധ്യക്ഷൻ എ.ജി ശ്രീകുമാർ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ്​‌ ബി.എൽ അജേഷ്, ജില്ല ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvamorcha marchgranade attacklathi charge
Next Story