കോതമംഗലം പള്ളിയിൽ സംഘർഷം; റമ്പാന്‍റെ കാർ അടിച്ചു തകർത്തു
text_fieldsകോതമംഗലം: കോതമംഗലം ചെറിയ പള്ളിയിലുണ്ടായ സംഘർഷത്തിൽ എസ്.ഐ അടക്കം 10 പേർക്ക് പരിക്ക്. പള്ളിയിലെത്തിയ തോമസ് പോ ള്‍ റമ്പാെൻറ കാര്‍ യാക്കോബായ വിഭാഗം തല്ലിത്തകര്‍ത്തു. ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് ബാവയുട െ തിരുശേഷിപ്പുകൾ ചക്കാലക്കുടി ചാപ്പലിലേക്ക് നീക്കാൻ യാക്കോബായ പക്ഷം ശ്രമിക്കുെന്നന്നാരോപിച്ച് തോമസ് പോൾ റ മ്പാെൻറ നേതൃത്വത്തിൽ ചെറിയ പള്ളിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ഓർത്തഡോക ്സ് വിഭാഗം റമ്പാൻ തോമസ് പോൾ, ഭദ്രാസന സെക്രട്ടറി ഫാ.ജയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, സാബു മാലിയിൽ എന്നീ ഓർത്തഡോക്സ് പക്ഷക്കാർക്കും സി.എ. കുഞ്ഞച്ചൻ, ബിനോയ് എം. തോമസ്, വി.വൈ. ബേസിൽ വട്ടപറമ്പിൽ, സാജൻ ഐസക് എന്നീ യാക്കോബയ പക്ഷക്കാർക്കും സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച എസ്.ഐ ദിലീഷിനുമാണ് പരിക്കേറ്റത്.
െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ യാക്കോബായ പക്ഷം മാറ്റിസ്ഥാപിക്കുന്നുവെന്ന് അറിഞ്ഞാണ് തോമസ് പോള്‍ റമ്പാന്‍ വ്യാഴാഴ്ച വൈകീട്ട് 6.45ഓടെ ചെറിയപള്ളിയിലെത്തിയത്. പള്ളിമുറ്റത്തെ കൽക്കുരിശിന് സമീപം കാർ പ്രവേശിച്ചതോടെ ഒരുവിഭാഗം യാക്കോബായ വിശ്വാസികള്‍ അക്രമാസക്തരാവുകയായിരുന്നു. കാറിൽനിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചുപോകണമെന്ന് തടിച്ചുകൂടിയവർ ആവശ്യപ്പെട്ടു. മതിയായ പൊലീസ് സ്ഥലത്തില്ലാത്ത സാഹചര്യത്തിൽ മടങ്ങിപ്പോകാൻ എസ്.ഐ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും റമ്പാൻ വിസമ്മതിച്ചതോടെ കാർ തള്ളി നീക്കി. തുടർന്ന് കമ്പും കോൺക്രീറ്റ് വസ്തുക്കളും ഉപയോഗിച്ച് കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഫാ.ജയ്സ് മാത്യുവിെൻറ കണ്ണിന് പരിക്കേറ്റു.
15 മിനിറ്റ് നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പൊലീസ് സാഹസികമായാണ് റമ്പാെൻറ കാര്‍ പള്ളി കോമ്പൗണ്ടിൽനിന്ന് മാറ്റിയത്. തർക്കത്തിലിരിക്കുന്നിടത്തുനിന്ന് ഏകപക്ഷീയമായ രീതിയിൽ തിരുശേഷിപ്പുകള്‍ നീക്കാനുള്ള ശ്രമമാണ് യാക്കോബായപക്ഷം നടത്തിയതെന്നും ഇതിനെതിരെ ആർ.ഡി.ഒ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും റമ്പാൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
