Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.സി.സി ഭാരവാഹിയെ മണ്ഡലം സെക്രട്ടറി ആക്ഷേപിച്ചുവെന്ന്​; പൊലീസ്​ കേസെടുത്തു

text_fields
bookmark_border
panthalam congress
cancel

കൊടുങ്ങല്ലൂർ: ഡി.സി.സി ജനറൽ സെക്രട്ടിയുടെ പരാതിയെ തുടർന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറാണ് എടവിലങ്ങ് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ വി.സി. ഷംസുവിനെതിരെ കൊടുങ്ങല്ലൂർ പോലീസിൽ പരാതി നല്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തോൽക്കാനിടയായ സാഹചര്യത്തെ തുടർന്ന് നേരത്തെ ഉണ്ടായിരുന്ന മണ്ഡലം പ്രസിഡന്‍റ്​ രാജി വെച്ചിരുന്നു. പകരം തൽസ്ഥാനത്ത് വരുന്ന പ്രസിഡന്‍റിനെ ചൊല്ലിയുള്ള തർക്കത്തിലാണ് സെക്രട്ടറിയായ വി.കെ ഷംസു ഡി.സി.സി സെക്രട്ടറിയായ ടി.എം നാസറിനെ ആക്ഷേപിച്ചെന്ന് പരാതി ഉയർന്നത്. പോലീസിന്‍റെ സാന്നിധ്യത്തിൽ മാപ്പു പറയണമെന്ന് ഡി.സി.സി സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഷംസു തയ്യാറായില്ല. ഇതേ തുടർന്നാണ് പൊലീസ്​ നടപടിക്കൊരുങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചതിനാണ് കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - clash inside congress
Next Story