Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തവനൂർ സെൻട്രൽ ജയിലിൽ ഏറ്റുമുട്ടൽ; അഞ്ചുപേർക്ക് പരിക്ക്
text_fieldsbookmark_border
കുറ്റിപ്പുറം: തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഞ്ചുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ തുടങ്ങിയ ഏറ്റുമുട്ടൽ വിവിധ സമയങ്ങളിലായി ഉച്ച വരെ നീണ്ടു.
തടവുകാർ തമ്മിലുള്ള മുൻ വൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ ജയിലിലാണ് കഴിയുന്നത്. വിയ്യൂർ അതീവ സുരക്ഷ ജയിലിൽനിന്ന് ഈയിടെയാണ് സുനിയെ തവനൂരിലേക്ക് മാറ്റിയത്.
വിയ്യൂരിലുണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മാറ്റം. അന്ന് സുനിക്കൊപ്പം തവനൂരിൽ എത്തിയവരിൽ രണ്ടുപേർ ബുധനാഴ്ചയിലെ ഏറ്റുമുട്ടലിൽ ഉൾപ്പെട്ടിട്ടുണ്ട്. തവനൂർ ജയിലിൽ നേരത്തെയും തടവുകാർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

