മട്ടൻ കറി വിളമ്പിയത് കുറഞ്ഞുപോയി; പ്രകോപിതനായി തടവുകാരന്‍റെ പരാക്രമം
text_fieldsതിരുവനന്തപുരം: മട്ടൻ കറി വിളമ്പിയത് കുറഞ്ഞുപോയതിനെച്ചൊല്ലി തടവുകാരൻ പ്രകോപിതനായി ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെയാണ് തടവുകാരൻ കൈയേറ്റം ചെയ്തത്.
പൂജപ്പുര സെൻട്രൽ ജയിലിലാണ് സംഭവം. ഊണിനൊപ്പം വിളമ്പിയ മട്ടൻ കറി കുറഞ്ഞുപോയെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ ഫൈജാസ് (42) ആണ് പരാക്രമം നടത്തിയത്.
വിവരമറിഞ്ഞ് ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ സ്ഥലത്ത് എത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിഞ്ഞു. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു.
ജയിൽ അധികൃതരുടെ പരാതിയിൽ ഇയാൾക്കെതിരെ പൂജപ്പുര പൊലീസ് കേസെടുത്തു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനുമാണ് കേസ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

