Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാഹ ചടങ്ങിനിടെ...

വിവാഹ ചടങ്ങിനിടെ കൂട്ടയടി; കാ​റ്റ​റി​ങ്​ ജീ​വ​ന​ക്കാ​രും പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വ​ര​െൻറ വീ​ട്ടു​കാ​ർ

text_fields
bookmark_border
clash in kalamassery,one injured
cancel

കൊ​ട്ടി​യം: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. കൊ​ട്ടി​യം സി​ത്താ​ര ജ​ങ്ഷ​ന​ടു​ത്ത ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ഞാ​യ​റാ​ഴ്‌​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു കൂ​ട്ട​യ​ടി ന​ട​ന്ന​ത്.

ക​ണ്ണ​ന​ല്ലൂ​ർ വ​ട​ക്കേ​മു​ക്ക് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ചാ​ത്ത​ന്നൂ​ർ സ്​​റ്റാ​ൻ​ഡേ​ർ​ഡ് ജ​ങ്ഷ​ൻ സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നി​ടെ​യാ​ണ് ചേ​രി​തി​രി​ഞ്ഞ സം​ഘ​ട്ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സിെൻറ ക​ൺ​മു​ന്നി​ലും അ​ടി തു​ട​ർ​ന്നു.

കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. നി​ര​വ​ധി പേ​ർ​ക്ക് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റു. കാ​റ്റ​റി​ങ്​ ജീ​വ​ന​ക്കാ​രും പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​രു​മാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വ​ര​െൻറ വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച് വി​വാ​ഹം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് കൊ​ട്ടി​യം എ​സ്.​ഐ പ​റ​ഞ്ഞു.

Show Full Article
TAGS:marriageclashKottiyam
News Summary - clash happened in between marriage
Next Story