Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി വധക്കേസ്​...

ടി.പി വധക്കേസ്​ സാക്ഷിയുടെ കെട്ടിടം പണി തടഞ്ഞു; കോഴിക്കോട്​ സി.പി.എം -മുസ്​ലിം ലീഗ്​ സംഘർഷം

text_fields
bookmark_border
CPM Muslim League Clash
cancel

കോഴിക്കോട്​: വടകര ഓർക്കാ​േട്ടരിയിൽ സി.പി.എം -മുസ്​ലിം ലീഗ്​ സംഘർഷം. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷിപറഞ്ഞ യൂത്ത്​ ലീഗ്​ ജില്ല വൈസ്​ പ്രഡിഡന്‍റ്​ പി.പി. ജാഫറിന്‍റെ കെട്ടിടം പണി തടഞ്ഞതിനെ തുടർന്നാണ്​ സംഘർഷം.

കെട്ടിടം പണി ചോദ്യം ചെയ്​ത്​ സി.പി.എം പ്രവർത്തകർ എത്തിയതോടെ ലീഗ്​ പ്രവർത്തകരും സ്​ഥലത്ത്​ എത്തുകയായിരുന്നു. ഇതോടെ സംഘർഷാവസ്​ഥ ഉടലെടുത്തു. സ്​ഥലത്ത്​ പൊലീസ്​ ക്യാമ്പ്​ ചെയ്യുന്നുണ്ട്​. കുറ്റ്യാടി വടകര റോഡ്​ വികസനത്തിനായി വ്യാപാരികൾ സ്​ഥലം വിട്ടുകൊടുത്തിരുന്നു. ആ സ്​ഥലത്ത്​ കെട്ടിടം പണിയാൻ മുൻസിഫ്​ ​േകാടതി ഉത്തരവുണ്ടെന്ന്​ ജാഫർ പറഞ്ഞു.

മുകളിലെ നിലയുടെ നിർമാണമാണ്​ സി.പി.എമ്മുകാർ തടഞ്ഞത്​. കെട്ടിടത്തിന്‍റെ ഒരു നില മാത്രം പണിയാനാണ്​ അനുമതി നൽകിയതെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ്​ രണ്ടാമത്തെ നില പണിയാൻ ശ്രമിക്കുന്നതെന്നും സി.പി.എം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueCPMkozhikode News
News Summary - Clash Between CPM and Muslim League in Kozhikode
Next Story