ചെറുവത്തൂർ (കാസർകോട്): പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് അക്രമം. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടർന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ പൊതുപരിപാടി റദ്ദാക്കി.
സംസ്കാര കാസർകോട് ജില്ല സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്. ഒരു വിഭാഗം നേതാക്കൾ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്.
മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണനെയും മുൻ ഡി.സി.സി അധ്യക്ഷൻ ഹക്കീം കുന്നിലിനേയും കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞ് ൈകയ്യേറ്റം ചെയ്യാനും ശ്രമിച്ചു.