Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുരളിയുടെ ശിൽപ വിവാദം: സംഗീത നാടക അക്കാദമിയോട് വിശദീകരണം തേടി

text_fields
bookmark_border
മുരളിയുടെ ശിൽപ വിവാദം: സംഗീത നാടക അക്കാദമിയോട് വിശദീകരണം തേടി
cancel

തൃശൂർ: സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍മാ​നും ന​ട​നു​മാ​യി​രു​ന്ന മു​ര​ളി​യു​ടെ പ്ര​തി​മ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വിവാദത്തിൽ സംഗീത നാടക അക്കാദമിയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

മുരളിയുടെ വെങ്കലശിൽപം നിർമിക്കുന്നതിന് അക്കാദമി തീരുമാനിച്ചിരുന്നു. നിർമാണത്തിന് നൽകിയ ശേഷമാണ് രൂപഭാവത്തിൽ വ്യത്യാസം വന്നതായി പറഞ്ഞത്. ഇക്കാര്യങ്ങൾ റിപ്പോർട്ട് ലഭിച്ചശേഷം പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, വിഷയത്തിൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്ത​രു​തെ​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി. മു​ര​ളി​യു​ടെ ശി​ൽ​പ​മെ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച ചി​ത്രം എ​ഴു​തി​ത്ത​ള്ളി​യ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന വെ​ങ്ക​ല പ്ര​തി​മ​യു​ടേ​ത​ല്ല. മു​ര​ളി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ ല​ങ്കാ​ല​ക്ഷ്മി​യി​ലെ രാ​വ​ണ​ന്റെ ഭാ​വ​രൂ​പ​മാ​യി​രു​ന്നു അ​ത്. ശി​ല്പ​ത്തി​ന്റെ ശി​ലാ​ഫ​ല​ക​ത്തി​ല്‍ രാ​വ​ണ​ക​ഥാ​പാ​ത്ര​ത്തി​ന്റെ ഭാ​വ​രൂ​പം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്.

നി​ർ​മാ​ണ​ച്ചെ​ല​വു​ക​ള്‍ക്ക് ക​രാ​ർ തു​ക​യി​ല്‍ 5,70,000 രൂ​പ മു​ന്‍കൂ​ര്‍ ആ​യി ശി​ൽ​പി വി​ല്‍സ​ണ്‍ പൂ​ക്കാ​യി​ക്ക് ന​ല്‍കി​യി​രു​ന്നു. ല​ളി​ത​ക​ല അ​ക്കാ​ദ​മി ചെ​യ​ര്‍മാ​നാ​യി​രു​ന്ന നേ​മം പു​ഷ്പ​രാ​ജ് അ​തി​ന്റെ മൗ​ള്‍ഡ് ക​ണ്ട് അം​ഗീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പ​ണം ന​ല്‍കൂ എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. അ​ദ്ദേ​ഹം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ര​ളി​യു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മി​ല്ലെ​ന്ന് റി​പ്പോ​ര്‍ട്ട് ചെ​യ്ത​തി​നാ​ല്‍ ക​രാ​റി​ല്‍നി​ന്ന് അ​ക്കാ​ദ​മി പി​ന്‍മാ​റു​ക​യും മു​ന്‍കൂ​ര്‍തു​ക തി​രി​ച്ച​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്ത​ത്.

ശി​ല്പി നി​സ്സ​ഹാ​യാ​വ​സ്ഥ അ​റി​യി​ക്കു​ക​യും അ​നു​കൂ​ല​തീ​രു​മാ​നം ന​ല്‍ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് സ​ര്‍ക്കാ​ര്‍ തു​ക എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​രാ​റു​ണ്ടെ​ന്ന​ത​ല്ലാ​തെ വെ​ങ്ക​ല​ത്തി​ല്‍ പ്ര​തി​മ നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​ല്ലാ​ത്ത വെ​ങ്ക​ല പ്ര​തി​മ​ക്ക് പ​ക​രം ക​രി​ങ്ക​ല്‍ പ്ര​തി​മ​യു​ടെ ചി​ത്രം ന​ല്‍കി​യ​ത് വ്യാ​ജ​മാ​ണെന്നും സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ര്‍ മു​ര​ളി അ​റി​യി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - clarification sought from Sangeetha Nataka Akademi on sculpture controversy
Next Story