Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപ്:...

ലക്ഷദ്വീപ്: പിന്തുണയുമായി സി.കെ. വിനീതും

text_fields
bookmark_border
ലക്ഷദ്വീപ്: പിന്തുണയുമായി സി.കെ. വിനീതും
cancel

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻെറ നടപടികൾക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്ന് ഫുട്ബാൾ താരം സി.കെ വിനീത്. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിച്ചു.

ലക്ഷദ്വീപിൽ ഇപ്പോൾ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും അറിയാമോ? ഞാൻ കണ്ടിട്ടുള്ളതിൽ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ ചെറിയ ദ്വീപ്. പക്ഷേ, ഭരണപരമായ അനീതികൾ പൗരന്മാർക്ക് ദുരിതം നൽകിയിരിക്കുകയാണ് -വിനീത് ട്വീറ്റ് ചെയ്തു.

രാഷ്ട്രീയ മേഖലയിൽനിന്ന് നിരവധി നേതാക്കളും മലയാള ചലച്ചിത്ര മേഖലയിൽനിന്ന് നിരവധി താരങ്ങളും ദ്വീപ്​ നിവാസികൾക്ക്​ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സി.കെ വിനീതും ട്വീറ്റുമായി എത്തിയത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും താരം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK vineethLakshadweep
Next Story