Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ നാണു ജെ.ഡി.എസ്​...

സി.കെ നാണു ജെ.ഡി.എസ്​ അധ്യക്ഷൻ

text_fields
bookmark_border
C.K-NANU
cancel

തിരുവനന്തപുരം: ജനതാദൾ (എസ്​)ൻെറ പുതിയ സംസ്ഥാന പ്രസിഡൻറായി സി.കെ നാണുവിനെ തെരഞ്ഞെടുത്തു. കെ. കൃഷ്​ണൻ കുട്ടി മന്ത ്രിയായ സാഹചര്യത്തിലാണ്​ ജനതാദളിൽ പുതിയ അധ്യക്ഷൻ എത്തിയത്​. പാർട്ടി ദേശീയ അധ്യക്ഷൻ ദേവഗൗഡയാണ്​ പുതിയ പ്രസിഡൻറിനെ പ്രഖ്യാപിച്ചത്​.

നേരത്തെ മാത്യു ടി.തോമസ്​ പ്രസിഡൻറാകുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. എന്നാൽ, മാത്യു ടി.തോമസിനെ നിയമസഭാ കക്ഷി നേതാവായാണ്​ തെരഞ്ഞെടുത്തത്​. നിരവധി തർക്കങ്ങ​ൾക്കൊടുവിലാണ്​ ജെ.ഡി.എസിൽ പുതിയ പ്രസിഡൻറ്​ എത്തുന്നത്​.

പുതിയ പ്രസിഡൻറിനെ കുറിച്ച്​ ചർച്ച ചെയ്യുന്നതിനായി കെ. കൃഷ്​ണൻകുട്ടി, സി.കെ നാണു, മാത്യു ടി.തോമസ്​ എന്നിവർ ദേവഗൗഡയുമായി ചർച്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jdskerala newsmalayalam newsC.K Nanu
News Summary - C.K Nanu JDS state president
Next Story