Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.ഡി.എ...

എൻ.ഡി.എ അധികാരത്തിലേറിയാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് സി.കെ. ജാനു

text_fields
bookmark_border
ck janu
cancel

കോഴിക്കോട്: എൻ.ഡി.എ വന്നാൽ കേരളത്തിലെ രാഷ്ട്രീയ ജീർണത ഇല്ലാതാകുമെന്ന് ജെ.ആർ.പി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു. കേരളത്തിലെ താഴെത്തട്ടിലുള്ള ജനങ്ങൾപോലും ആശ്രയിക്കുന്നത് മോദിസർക്കാറിനെയാണെന്ന് ജാനു പറഞ്ഞു. കേരളത്തിലെ വികസന സംവിധാന​ം പരാജയ​മാണ്. നല്ലൊരു രാഷ്ട്രീയ സംവിധാനം ഇവിടെ വേണം. ഓരോ ആളുകളിലേക്കും വികസനം എത്തണമെങ്കിൽ എൻ.ഡി.എ വരണമെന്നും സി.കെ. ജാനു പറഞ്ഞു. എൻ.ഡി.എ ജില്ല ചെയർമാൻ വി.കെ. സജീവൻ അധ്യക്ഷതവഹിച്ചു. ഘടകകക്ഷി നേതാക്കളായ ഗിരി പാമ്പനാർ, ബാബു പൂതംപാറ, വി.വി. രാജേന്ദ്രൻ, വി.ഇ. ലത, അരുൺകുമാർ കാളക്കണ്ടി, പ്രബീഷ് കമ്മന, സി. രജിതാദേവി, എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck janundaJRP
News Summary - CK Janu said that if the NDA comes to power, the political decay in Kerala will end
Next Story