Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ ജാനു എൻ.ഡി.എ...

സി.കെ ജാനു എൻ.ഡി.എ വിട്ടു; ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാർ

text_fields
bookmark_border
സി.കെ ജാനു എൻ.ഡി.എ വിട്ടു; ആരുമായും രാഷ്ട്രീയ ചർച്ചക്ക് തയ്യാർ
cancel

കോഴിക്കോട്​: ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച്​ ആദിവാസി നേതാവ്​ സി.കെ. ജാനുവി​​​​​െൻറ ജനാധിപത്യ രാഷ്​ട്രീയ സഭ (ജെ.ആർ.എസ്​) ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു.

ബോർഡ്​, കോർപറേഷൻ സ്​ഥാനങ്ങൾ നൽകാതെ അവഗണിക്കുന്നതിലും പട്ടികവർഗക്കാർക്ക്​ ഭൂരിപക്ഷമുള്ളയിടങ്ങൾ പട്ടികവർഗ പ്രദേശങ്ങളായി പ്രഖ്യാപിക്കാത്തതിലും പ്രതിഷേധിച്ചാണ്​ രണ്ടരവർഷമായി തുടരുന്ന മുന്നണിബന്ധം തൽക്കാലം വിടു​ന്നതെന്ന്​ ജെ.ആർ.എസ്​ ചെയർപേഴ്​സൻ സി.കെ. ജാനു വാർത്തസമ്മേളനത്തിൽ അറിയിച്ചു.

​ഞായറാഴ്​ച ചേർന്ന ജെ.ആർ.എസ്​ സംസ്​ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും എൻ.ഡി.എ വിടാൻ സമ്മതംമൂളിയെന്ന്​ ജാനു പറഞ്ഞു. ഏതു മുന്നണിയുമായും ചർച്ചക്ക്​ വാതിലുകൾ തുറന്നിടുകയാണ്​. എൽ.ഡി.എഫുമായും യു.ഡി.എഫുമായും ചർച്ചനടത്താൻ ഒരുക്കമാണ്​.

എൻ.ഡി.എ നേതാക്കൾ തന്നെ ചർച്ചക്കുവിളിച്ചാൽ പോകു​ം. പിന്നാക്കവിഭാഗമായ ആദിവാസികളെ ആരാണോ പരിഗണിക്കുന്നത്​ അവരുമായി സഹകരിക്ക​ും. ഇനിയും ചർച്ചവേണോ​െയന്ന്​​ സംസ്​ഥാന ബി.​െജ.പി ​േനതൃത്വമാണ്​ തീരുമാനിക്കേണ്ടതെന്നും ജാനു വ്യക്തമാക്കി.

‘‘എൻ.ഡി.എയു​െട യോഗംപോലും നടന്നിട്ട്​ ആറുമാസം കഴിഞ്ഞു. ജെ.ആർ.എസി​​​​​െൻറ ആവശ്യങ്ങൾ മുന്നണിയിൽ വന്നത്​ മുതൽ ഉന്നയിക്കുന്നതാണ്. ഇൗ ആഴ്​ച ശരിയാവും, അടുത്തയാഴ്​ച ശരിയാവു​െമന്ന വാഗ്​ദാനം കേട്ട്​ മടുത്തു’’ -ജാനു പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയു​ടെ 244ാം അനു​ച്ഛേദമനുസരിച്ച്​ ​ ആദിവാസിമേഖലകളെ പട്ടികവർഗമേഖലകളാക്കുമെന്ന്​ വാഗ്​ദാനമുണ്ടായിരുന്നു. സംസ്​ഥാനത്ത്​ ഇതുസംബന്ധിച്ച ചർച്ച നടന്നിരുന്നു. എന്നാൽ, കേന്ദ്രം നടപടിയെടു​ത്തിട്ടില്ല. ബന്ധം വിടുന്നത്​ കേരളത്തിലെ എൻ.ഡി.എ നേതൃത്വത്തെ ഒൗദ്യോഗികമായി പിന്നീട്​ അറിയിക്കും.

കേരളത്തിൽ പട്ടികജാതിക്കാരെയും വർഗക്കാരെയും ഒരു രാഷ്​ട്രീയ സഖ്യത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ എൻ.ഡി.എയോട്​ നന്ദിയു​ണ്ടെന്നും സി.കെ. ജാനു പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിയിൽ അപാകതയുണ്ടെങ്കിൽ തെരുവിൽ നേരിടുന്നത്​ ശരിയല്ല. വിധിയെ മാനിക്കുന്നു. അ​േതസമയം ഭക്തരുടെ വികാരമെന്ന നിലയിൽ അംഗീകരിക്കുന്നുവെന്നും ജാനു കൂട്ടിച്ചേർത്തു.

ചർച്ചക്ക്​ വാതിൽ തുറന്നും സമ്മർദതന്ത്രവുമായി ജാനു

പ​റ​ഞ്ഞു​പ​റ്റി​ച്ച ബി.​ജെ.​പി​യു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ സി.​കെ. ജാ​നു​വി​​​െൻറ ജ​നാ​ധി​പ​ത്യ രാ​ഷ്​​ട്രീ​യ സ​ഭ (ജെ.​ആ​ർ.​എ​സ്) ദേ​ശീ​യ ജ​നാ​ധി​പ​ത്യ​സ​ഖ്യം (എ​ൻ.​ഡി.​എ) വി​ടു​ന്ന​ത്​ ച​ർ​ച്ച​ക്ക്​ വാ​തി​ൽ തു​റ​ന്നി​ട്ട്. വാ​ഗ്​​ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തു​േ​മ്പാ​ഴും എ​ൻ.​ഡി.​എ​യു​മാ​യി ച​ർ​ച്ച​ക്ക്​ ഒ​രു​ക്ക​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​​ സ​സ്​​പെ​ൻ​സ്​ നി​ല​നി​ർ​ത്തു​ക​യാ​ണ്​ മു​ത്ത​ങ്ങ സ​മ​ര​നാ​യി​ക. ആ​വ​ശ്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ൽ മ​നം​മാ​റ്റ​മു​ണ്ടാ​കു​​മെ​ന്നാ​ണ്​ ജെ.​ആ​ർ.​എ​സ് ചെ​യ​ർ​പേ​ഴ്​​സ​ൻ ജാ​നു​വി​​​െൻറ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. പൊ​ട്ടി​ത്തെ​റി​ക്കി​ല്ലെ​ന്നും മ​ര്യാ​ദ​യോ​ടെ​യാ​ണ്​ ‘ത​ൽ​ക്കാ​ലം’​സ​ഖ്യം വി​ടു​ന്ന​െ​ത​ന്നും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്​ ജാ​നു.

സം​സ്​​ഥാ​ന​ത്ത്​ ആ​ദി​വാ​സി​ക​ളെ ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്​ എ​ൻ.​ഡി.​എ ആ​ണെ​ന്നും വീ​ണ്ടും അ​വ​ർ വ​ന്നാ​ൽ ച​ർ​ച്ച ന​ട​ത്തു​െ​മ​ന്നു​മാ​ണ്​ നി​ല​പാ​ട്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ എ​ൻ.​ഡി.​എ​ക്കൊ​പ്പം ചേ​രു​േ​മ്പാ​ൾ ജാ​നു​വി​നും കൂ​ട്ട​ർ​ക്കും പ്ര​തീ​ക്ഷ​യേ​റെ​യാ​യി​രു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ സ്​​ഥാ​നാ​ർ​ഥി​യു​മാ​യി. എ​ന്നാ​ൽ, പി​ന്നീ​ട്​ പ​ല വി​ഷ​യ​ങ്ങ​ളി​ലും എ​തി​ർ​പ്പ്​ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. മു​ന്ന​ണി ഘ​ട​ക​ക​ക്ഷി എ​ന്ന നി​ല​യി​ൽ ഒ​ന്നും കി​ട്ടാ​താ​യ​തോ​ടെ അ​ണി​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ദി​വാ​സി​ക​ൾ​ക്കു​ വേ​ണ്ടി എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​െ​മ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ നേ​ര​ത്തേ എ​തി​ർ​പ്പു​ള്ള പ്ര​ത്യ​യ​ശാ​സ്​​ത്ര​വു​മാ​യി ജാ​നു അ​ടു​ത്ത​ത്​.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റെ​ങ്കി​ലും ജാ​നു​വി​ന്​ മാ​ന്യ​മാ​യ പ​ദ​വി ന​ൽ​കു​െ​മ​ന്ന്​ ​ എ​ൻ.​ഡി.​എ നേ​തൃ​ത്വം വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്നു. ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മീ​ഷ​ൻ അം​ഗ​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ തെ​റ്റി​യ​തും ​ ജെ.​ആ​ർ.​എ​സ്​ ഇ​ട​യാ​ൻ കാ​ര​ണ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck janukerala newsndamalayalam news
News Summary - ck janu leaves NDA- kerala news
Next Story