Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.കെ. ജാനു- കെ....

സി.കെ. ജാനു- കെ. സുരേന്ദ്രൻ ആദ്യകൂടിക്കാഴ്​ച കോട്ടയത്തെ നേതാവി​ന്‍റെ വീട്ടിൽ

text_fields
bookmark_border
സി.കെ. ജാനു- കെ. സുരേന്ദ്രൻ ആദ്യകൂടിക്കാഴ്​ച കോട്ടയത്തെ നേതാവി​ന്‍റെ വീട്ടിൽ
cancel

കോട്ടയം: സി.കെ. ജാനുവിനെ എൻ.ഡി.എയിലെത്തിക്കാനുള്ള ആദ്യചർച്ച നടന്നത്​ ബി.ജെ.പിയുടെ കോട്ടയത്തെ മുതിർന്ന നേതാവി​െൻറ വസതിയിൽ. നഗരഹൃദയത്തിലെ വീട്ടിൽ മാർച്ച്​ രണ്ടിന്​ രാ​ത്രി 12നായിരുന്നു ആദ്യകൂടിക്കാഴ്​ച. ഒരു മണിക്കൂർ നീണ്ട ഈ ചർച്ചയിലാണ്​ എൻ.ഡി.എയിൽ ചേരാൻ ജാനു 10 കോടി രൂപ ആവശ്യപ്പെട്ടത്​. നേതാവി​െൻറ വസതിയിൽ നടന്ന ചർച്ചയിൽ ​ജനാധിപത്യ രാഷ്​ട്രീയ പാർട്ടിയുടെ (ജെ.ആർ.പി) രണ്ട്​ സെക്രട്ടറിമാർ, സി.കെ. ജാനു, ​കോട്ടയത്തെ നേതാവ്​, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ ഉണ്ടായിരുന്നതായി ചർച്ചയിൽ പ​ങ്കെടുത്ത​ ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്​ 'മാധ്യമ'ത്തോട്​ പറഞ്ഞു​.

ആദ്യം ആലപ്പുഴയിൽ ചർച്ച നടത്താനായിരുന്നു സുരേന്ദ്ര​െൻറ തീരുമാനം​. എന്നാൽ, വിജയയാത്ര കോട്ടയത്ത്​ എത്തുന്നതിനാൽ ചർച്ച ഇവിടെയാക്കി. കെ.എസ്​.ആർ.ടി.സി സ്​റ്റാൻഡിൽ വരാനായിരുന്നു ആദ്യനിർദേശം. കോട്ടയത്തെത്തിയപ്പോൾ വീടി​െൻറ ലെ​ാക്കേഷൻ അയച്ചുകൊടുത്തു. 11.30നുശേഷം അവിടെയെത്തി. സുരേന്ദ്രൻ പ്രൈവറ്റ്​ സെക്രട്ടറിക്കൊപ്പമാണ്​ എത്തിയത്​. ജാനു വയനാട്ടിൽനിന്ന്​ ബി.ഡി.ജെ.എസ്​ നേതാവിനൊപ്പവും. ഒരുമണിക്ക്​ ചർച്ച കഴിഞ്ഞ്​ പുറത്തിറങ്ങുകയും ചെയ്​തു.

ആ ചർച്ചക്കിടെ മുൻ ധാരണയില്ലാതെ ജാനു 10 കോടിയും സുൽത്താൻബത്തേരി സീറ്റും​ കാബിനറ്റ്​ പദവിയും ആവശ്യപ്പെടുകയായിരുന്നു. ആവശ്യം സുരേന്ദ്രന്​ സ്വീകാര്യമായില്ല. ബത്തേരി സീറ്റ്​ തരാം. കാബിനറ്റ്​​ പദവി പറ്റില്ല. മറ്റൊരു പദവി നൽകാം. ആലോചിക്കൂ എന്നുപറഞ്ഞാണ്​ ചർച്ച അവസാനിപ്പിച്ചത്​. പിന്നീട്​ തനിക്ക്​ 30 ലക്ഷത്തി​െൻറ സാമ്പത്തിക ബാധ്യതയുണ്ട്​. എൽ.ഡി.എഫിൽ ഉള്ള സമയത്ത്​ പലരിൽനിന്നായി കടം വാങ്ങിയിരുന്നു. അത്​ തിരിച്ചുകൊടുക്കാതെ എൻ.ഡി.എയിലേക്ക്​ വരാൻ കഴിയില്ലെന്ന്​ ജാനു പറഞ്ഞു​.

തൽക്കാലത്തേക്ക്​ എത്ര വേണം എന്ന്​ ചോദിച്ചപ്പോഴാണ്​ 10 ലക്ഷം എന്ന്​ പറഞ്ഞത്​. ആ തുക ഏഴിന്​ തിരുവനന്തപുരത്തുവെച്ച്​ പണമായിത്തന്നെ കൈമാറി. യാത്രയുടെ ഭാഗമായി പാലക്കാട്ടുനടന്ന യോഗത്തിലാണ്​ ജെ.ആർ.പി എൻ.ഡി.എയുമായി സഹകരിക്കാമെന്ന ധാരണയുണ്ടായത്​. ബി.ജെ.പിക്ക്​ ദലിത്​ മുഖം കൊണ്ടുവരുന്നതി​െൻറ ഭാഗമായി​ ജാനുവിനെ മത്സരിപ്പിക്കണമെന്ന്​ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഈ സമയത്ത്​ മാനന്തവാടിയിൽ ജാനുവിനെ സ്ഥാനാർഥിയാക്കാൻ മുസ്​ലിംലീഗ്​​ ആലോചിച്ചിരുന്നു. ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി. ലീഗുമായുള്ള ചർച്ചകൾ ഫലപ്രദമാകാതെ വന്നപ്പോഴാണ്​ ജാനു ബി.ജെ.പിയുമായുള്ള ചർച്ചകൾക്ക്​ സമ്മതിച്ചത്​.

'പാർട്ടിയുടെ പൂർണ പിന്തുണയുണ്ട്​'

തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ ബി.ജെ.പി നൽകിയിരുന്നു. ഇത്​ വയനാട്ടിൽവെച്ച്​ സ്ഥാനാർഥിയായ ജാനുവിനാണ്​ നേരിട്ട്​ പണമായി കൈമാറിയത്​. ഇതിൽ നാലുലക്ഷം രൂപയോളം ഫ്ലക്​സ്​ അടിച്ചതിന്​ നൽകി. ബാക്കി തുക തെരഞ്ഞെടുപ്പ്​ ആവശ്യങ്ങൾക്ക്​ ഉപയോഗിച്ചില്ല. പാർട്ടിക്ക്​ പുറത്തുള്ള മറ്റൊരാളുടെ കൈവശം ഏൽപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്​ പാർട്ടിക്ക്​ ഒരു ലക്ഷവും ബി.ജെ.പി നൽകി. ഇതു കൂടാതെ ആറുലക്ഷം രൂപ പലരിൽനിന്നും കടം വാങ്ങിയാണ്​ ​പ്രചാരണം നടത്തിയത്​. പിന്നീട്​ പാർട്ടിയിൽ വലിയ വിവാദമുണ്ടായി.

സാമ്പത്തിക ആരോപണം നേരിടുന്നയാളെ മത്സരിപ്പിച്ചതിനെച്ചൊല്ലിയും താമര ചിഹ്നത്തിൽ മത്സരിച്ചതിനെതിരെയും. ജാനുവിന്​ സ്ഥാനാർഥിത്വം നൽകിയതിന്​ തനിക്ക്​ എത്ര കിട്ടിയെന്ന്​ പാർട്ടിയിൽ ആക്ഷേപം വന്നപ്പോഴാണ്​ ത​​െൻറ ​കാൾ റെക്കോഡ്​ വാട്​സ്​ആപ്​​ ഗ്രൂപ്പിലിട്ടത്​. ത​െൻറ ഫോണിൽ എല്ലാ കാളുകളും റെക്കോഡാകാറുണ്ട്​. വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിച്ചിട്ടില്ല. ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ത​െൻറ കൈവശമുണ്ട്​. പാർട്ടിയുടെ പൂർണ പിന്തുണ തനിക്കുണ്ടെന്നും പ്രസീത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:C.K. JanuBJP
News Summary - C.K. Janu-K. Surendran first met at the leader's house in Kottayam
Next Story