Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീഫ് ജസ്​റ്റിസ് രഞ്​ജൻ...

ചീഫ് ജസ്​റ്റിസ് രഞ്​ജൻ ഗൊഗോയ് പയ്യന്നൂർ അമ്പലത്തിൽ ദർശനത്തിനെത്തി

text_fields
bookmark_border
ചീഫ് ജസ്​റ്റിസ് രഞ്​ജൻ ഗൊഗോയ് പയ്യന്നൂർ അമ്പലത്തിൽ ദർശനത്തിനെത്തി
cancel

പയ്യന്നൂർ: സുപ്രീം കോടതി ചീഫ് ജസ്​റ്റിസ് രഞ്​ജൻ ഗൊഗോയ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും തളിപ്പറ മ്പ് രാജരാജേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. ശനിയാഴ്ച വൈകീട്ട് ആറിനാണ് ഭാര്യ രൂപാഞ്ജലിക്കൊപ്പം ചീഫ് ജസ്​റ് റിസ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിയത്. ഉച്ചയോടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കാർ മാർഗമാണ് പയ്യന്നൂരിലെത്തിയത്.

രേവതി നക്ഷത്രക്കാരനായ രഞ്​ജൻ ഗൊഗോയും പുണർതം നക്ഷത്രക്കാരിയായ ഭാര്യ രൂപാഞ്ജലിയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ വേൽ ഒപ്പിക്കൽ, പട്ട് ഒപ്പിക്കൽ, നെയ്യമൃത്, നെയ്​വിളക്ക് തുടങ്ങിയവ നടത്തി. തുടർന്ന് ക്ഷേത്രത്തിൽ തൊഴുതിറങ്ങി. ജ്യോത്സ്യൻ എ.വി. മാധവപൊതുവാളും കുടുംബവും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസറും ട്രസ്​റ്റ്​ ബോർഡ് അംഗങ്ങളും ചീഫ് ജസ്​റ്റിസിനൊപ്പമുണ്ടായിരുന്നു.
പിന്നീടാണ്​ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയത്. ഇവിടെ പൊന്നുംകുടം സമർപ്പിക്കൽ വഴിപാട്​ നടത്തിയശേഷം രാത്രിയോടെ തിരിച്ചുപോയി. അതീവ രഹസ്യമായാണ് ചീഫ് ജസ്​റ്റിസ് രണ്ട് ക്ഷേത്രങ്ങളിലുമെത്തിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsTemple visitCJI Ranjan Gogoisupreme court
News Summary - CJI Ranjan Gogoi visits temple in Kerala - Kerala news
Next Story