Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ജെ. റോയിയുടെ മരണം;...

സി.ജെ. റോയിയുടെ മരണം; ഞെട്ടലോടെ മലയാളികൾ;ചോദ്യങ്ങൾ ഏറെ

text_fields
bookmark_border
സി.ജെ. റോയിയുടെ മരണം; ഞെട്ടലോടെ മലയാളികൾ;ചോദ്യങ്ങൾ ഏറെ
cancel
Listen to this Article

ബംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ് ഉടമയും പ്രമുഖ വ്യവസായിയുമായ സി.ജെ. റോയിയുടെ മരണം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഡിസംബര്‍ ആദ്യവാരം മുതല്‍ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ അധികാരപരിധിയിലുള്ള കമ്പനികളില്‍ ആദായ നികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതിനെ തുടർന്ന് റോയി മാനസിക സംഘര്‍ഷത്തിലായിരുന്നു.

അന്വേഷണ സംഘം ആവശ്യപ്പെട്ട സമയങ്ങളിലൊക്കെ റോയി കൃത്യമായി ഹാജരായിരുന്നു. മരിക്കുന്നതിനു മൂന്നു ദിവസം മുമ്പ് തുടങ്ങിയ പരിശോധനകളിലും ചോദ്യം ചെയ്യലുകളിലും കൃത്യമായ മറുപടി നല്‍കിയിട്ടും റോയ് എന്തുകൊണ്ട് ജീവനൊടുക്കിയെന്ന് മലയാളി സമൂഹം ചോദിക്കുന്നു.

കടന്നുവന്ന വഴികളില്‍ അനുഭവിച്ചു തീര്‍ത്ത പരീക്ഷണങ്ങളേക്കാൾ കഠിനമായിരുന്നോ ഐ.ടി റെയ്ഡും ചോദ്യം ചെയ്യലുമെന്ന് ചോദ്യമുയരുന്നു. റെയ്ഡ് നടക്കുന്നതിനിടെ തോക്ക് എങ്ങനെ കൈയിൽ വന്നു? എന്തു കൊണ്ട് വെടി ശബ്ദം സഹപ്രവര്‍ത്തകര്‍ കേട്ടില്ല? റോയി തന്നെയാണോ വെടിവെച്ചത്? ആദായ നികുതി വകുപ്പ് കൈക്കൂലി ആവശ്യപ്പെട്ടോ എന്നിങ്ങനെയും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ജീവിതത്തില്‍ വളരെയധികം സന്തോഷവാനാണെന്ന് ദിവസങ്ങൾക്ക് മുമ്പ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തില്‍ റോയി പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsCJ Roy
News Summary - C.J. Roy's death; Malayalis in shock; many questions
Next Story