Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിെൻറ ഭക്ഷ്യധാന്യ വിഹിതം വർധിപ്പിക്കാൻ പാർലമെൻറ് സമിതിയുടെ ശിപാർശ
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിെൻറ ഭക്ഷ്യധാന്യ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തിനോട് ശിപാർശചെയ്യാൻ പാർലമെൻറ് ഭക്ഷ്യ പൊതുവിതരണ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചു. 22.57 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് ഇപ്പോഴുള്ളത് 14.25 ലക്ഷം മെട്രിക് ടൺ ആണ്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള 30 ലക്ഷം തൊഴിലാളികൾക്കു കൂടി ഭക്ഷ്യധാന്യം നൽകേണ്ട അധികച്ചുമതല ഉണ്ടായപ്പോഴാണ് വിഹിതം വെട്ടിക്കുറക്കുന്നത്. കേരളത്തിെല കൃഷിഭൂമിയിൽ ഭൂരിപക്ഷവും റബർ, നാളികേരം, കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളാണ്. ഇതിലൂടെ വലിയ സാമ്പത്തിക വരുമാനം കേന്ദ്ര ത്തിന് ലഭിക്കുന്നുണ്ട്. പാടശേഖരങ്ങൾ കൃഷിഭൂമിയുടെ 10 ശതമാനത്തിൽ താഴെയേ ഉള്ളൂ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
