Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈദരലി ശിഹാബ് തങ്ങള്‍...

ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വിസസ് നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വിസസ് നാടിന് സമര്‍പ്പിച്ചു
cancel
camera_alt

പെ​രി​ന്ത​ല്‍മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ദ​മി ഫോ​ര്‍ സി​വി​ല്‍ സ​ർ​വി​സ​സ്​ ഓ​ഫി​സ് കെ​ട്ടി​ടം മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

പെ​രി​ന്ത​ല്‍മ​ണ്ണ: മ​ല​ബാ​റി​ലെ വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നെ​ത്തി​യ ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സൗ​ജ​ന്യ സി​വി​ല്‍ സ​ർ​വി​സ​സ് അ​ക്കാ​ദ​മി പെ​രി​ന്ത​ല്‍മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ക്കാ​ദ​മി ഫോ​ര്‍ സി​വി​ല്‍ സ​ർ​വി​സ​സ് നാ​ടി​ന് സ​മ​ര്‍പ്പി​ച്ചു. പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഓ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ന്ന്യാ​കു​ര്‍ശ്ശി ഐ.​എ​സ്.​എ​സ് വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു. മ​ല​ബാ​റി​ലെ ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 വി​ദ്യാ​ർ​ഥി​ക​ള്‍ക്കു​ള്ള ക്ലാ​സു​ക​ളും ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഫി​സ് കെ​ട്ടി​ടം മ​ന്ത്രി കെ. ​രാ​ജ​നും സ്റ്റു​ഡ​ന്‍റ്​​സ് ലോ​ഞ്ച് ഓ​ൺ​​ലൈ​നാ​യി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഡി​ജി​റ്റ​ല്‍ സ്റ്റു​ഡി​യോ ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി​യും പി.​ബി നാ​യ​ര്‍ സ്മാ​ര​ക ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഡി​ജി​റ്റ​ല്‍ ക്ലാ​സ്‌​റൂം ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ​യും ഹോ​സ്റ്റ​ല്‍ ഉ​ദ്ഘാ​ട​നം നോ​ർ​ക്ക വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും റൂ​ഫ് ടോ​പ് സ്റ്റ​ഡി സ​ര്‍ക്കി​ള്‍ പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​വി​ല്‍ സ​ര്‍വി​സ് അ​ക്കാ​ദ​മി ഗ​വേ​ണി​ങ് ബോ​ഡി ചെ​യ​ര്‍മാ​ന്‍ ഫൈ​സ​ല്‍ കൊ​ട്ടി​ക്കോ​ള​ന്‍, പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ​ര്‍പ്പി​ച്ചു. മു​ൻ​മ​ന്ത്രി നാ​ല​ക​ത്ത് സൂ​പ്പി, എം.​എ​ല്‍.​എ​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി അ​ലി, ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍, ടി.​വി. ഇ​ബ്രാ​ഹീം, യു.​എ. ല​ത്തീ​ഫ്, പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ എം.​കെ. റ​ഫീ​ഖ, ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍, സ​ബ് ക​ല​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ്, ഹു​സൈ​ന്‍ മ​ട​വൂ​ര്‍, മു​ദ്ര എ​ജു​ക്കേ​ഷ​ന​ല്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഡോ. ​പി. ഉ​ണ്ണീ​ന്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil services academy
News Summary - civil services academy at perinthalmanna
Next Story