സംസ്ഥാന സിവില്‍ സര്‍വിസില്‍ പൊട്ടിത്തെറി, ഐ.എ.എസ്-വിജിലന്‍സ് ഭിന്നത
text_fieldsതിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസില്‍ പൊട്ടിത്തെറി. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഐ.എ.എസുകാര്‍ രംഗത്തത്തെിയത് ഫലത്തില്‍ ഐ.എ.എസ്-ജേക്കബ് തോമസ് ഭിന്നതയായി മാറിയിരിക്കുകയാണ്. വിജിലന്‍സും മുതിര്‍ന്ന ഐ.എ.എസു കാരും തമ്മിലെ ഏറ്റുമുട്ടലിലൂടെ സംസ്ഥാന ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത സ്ഥിതി വിശേഷമാണ് രൂപപ്പെട്ടിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന നടപടികള്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുമെന്ന വാദവുമായി ഐ.എ.എസുകാര്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ കണ്ടു. തന്നോട് പരാതിപ്പെട്ടിട്ട് കാര്യമില്ളെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമുള്ള നടപടികളില്‍ ഇടപെടാനാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണം ഒരു നടപടി മാത്രമാണെന്നും തെറ്റുചെയ്തവര്‍ മാത്രം വിജിലന്‍സിനെ ഭയന്നാല്‍ മതിയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിലപാട്. ഇക്കാര്യം ഉദ്യോഗസ്ഥരെ ധരിപ്പിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് അദ്ദേഹം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. അതിനിടെ, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നടപടിക്രമം പാലിച്ചല്ല തന്‍െറ വീട്ടില്‍ പരിശോധന നടത്തിയതെന്ന് അതില്‍ ചൂണ്ടിക്കാട്ടുന്നു. വാറന്‍റില്ലാതെയും തന്നെ അറിയിക്കാതെയുമാണ് പരിശോധന. മുകളില്‍നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്നപ്പോള്‍ ഉണ്ടായ ക്രമക്കേട് ധനകാര്യ പരിശോധനാ വിഭാഗം കണ്ടത്തെിരുന്നു. ഇതിന്‍െറ പേരില്‍ തന്നെയും പരിശോധനാ വിഭാഗത്തെയും ഭയപ്പെടുത്താനാണ് നീക്കം. താന്‍ ഓഫിസിലായിരിക്കും എന്ന് ഉറപ്പായ സമയത്തായിരുന്നു ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിലത്തെിയത്. ഭാര്യ മാത്രമായിരുന്നു അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നത്. വനിതാ ഉദ്യോഗസ്ഥ പോലും സംഘത്തിലുണ്ടായിരുന്നില്ല. തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട് ഡയറക്ടര്‍ക്കെതിരെ നപടി ആവശ്യപ്പെട്ടിരുന്നു. അതിനുള്ള പകപോക്കലാണ് റെയ്ഡെന്നും പരാതിയില്‍ പറയുന്നു.
അനധികൃതസ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ കെ.എം. എബ്രഹാമിനെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പ്രാഥമിക വിവരശേഖരണത്തിന് അദ്ദേഹത്തിന്‍െറ വസതിയിലത്തെിയത്.
ഫ്ളാറ്റിന്‍െറ മതിപ്പുവില കണക്കാക്കലായിരുന്നു ലക്ഷ്യം. ഇതോടെ എബ്രഹാമിന്‍െറ വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടന്നെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇത് വ്യക്തിപരമായി അദ്ദേഹത്തിന് ക്ഷീണമുണ്ടാക്കിയെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. നേരത്തേ, വിജിലന്‍സ് നടപടികള്‍ തങ്ങള്‍ക്ക് ചീത്തപ്പേരുണ്ടാക്കുന്നെന്ന വാദവുമായി ഐ.എ.എസ് സംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം, നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിജിലന്‍സ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതെന്ന ഐ.എ.എസുകാരുടെ വാദം ജേക്കബ് തോമസ് നിഷേധിച്ചു.
ആരോപണവിധേയരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായ കേസുകളില്‍ മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. കെ.എം. എബ്രഹാമിനെതിരെ അന്വേഷണം ആരംഭിച്ചത് കോടതിനിര്‍ദേശത്തെ തുടര്‍ന്നാണ്. ഉപ്പുതിന്നവര്‍ മാത്രം വെള്ളം കുടിച്ചാല്‍ മതിയെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
