Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ആര്‍ ക്യാമ്പിലെ...

എ.ആര്‍ ക്യാമ്പിലെ പൊലീസുകാര​െൻറ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡൻറ്​ അറസ്​റ്റിൽ

text_fields
bookmark_border
എ.ആര്‍ ക്യാമ്പിലെ പൊലീസുകാര​െൻറ മരണം: മുന്‍ ഡെപ്യൂട്ടി കമാന്‍ഡൻറ്​ അറസ്​റ്റിൽ
cancel
camera_alt????????????

പാലക്കാട്: കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്​ഥൻ കുമാറി​​​െൻറ മരണവുമായി ബന്ധപ്പെട്ട്​ മുന്‍ ഡെപ ്യൂട്ടി കമാന്‍ഡൻറ്​ എസ്. സുരേന്ദ്രനെ (60) ക്രൈംബ്രാഞ്ച് സംഘം അറസ്​റ്റ്​ ചെയ്തു. അന്വേഷണത്തില്‍ വേഗത പോരെന്ന പരാത ിയുമായി കുമാറി​​​െൻറ ഭാര്യ ജ്യോതിയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയതിന്​ പിറകെ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ സുരേന്ദ്രനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയും 1.30ഒാടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയുമായിരുന്നു.

കുമാറി​​​െൻറ ആത്മഹത്യാകുറിപ്പും ഭാര്യയുടെ പരാതിയും കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ദേവദാസ്, സി.ഐ ജോൺസൺ എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്​തത്​​. ക്യാമ്പിലെ ഫോർമൽ ഡെപ്യൂട്ടി കമാൻഡൻറായിരുന്ന സുരേന്ദ്രൻ ജൂലൈ 31നാണ് വിരമിച്ചത്. വൈകീട്ട് മണ്ണാർക്കാട്​ ജില്ല സ്പെഷൽ കോടതി ജഡ്ജി കെ. ബൈജുനാഥിന്​ മുന്നിൽ ഹാജരാക്കിയ ശേഷം സെപ്റ്റംബർ മൂന്നുവരെ റിമാൻഡ് ചെയ്ത്​ പാലക്കാട് ജില്ല ജയിലിലേക്ക് മാറ്റി. ജാമ്യാപേക്ഷ 22ന് പരിഗണിക്കും.

സംഭവവുമായി ബന്ധപ്പെട്ട് നേര​േത്ത​ രണ്ട് എസ്.ഐമാരടക്കം ഏഴ്​ പൊലീസുകാരെ സസ്​​പെൻഡ്​​ ചെയ്തിരുന്നു. അറസ്​റ്റില്‍ തൃപ്തയാണെന്നും ഉത്തരവാദികളായ മുഴുവന്‍ പൊലീസുകാരെയും അറസ്​റ്റ്​ ചെയ്യണമെന്നും കുമാറി​​​െൻറ ഭാര്യ സജിനി പറഞ്ഞു. രണ്ടുമാസം മുമ്പാണ് എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ കുമാര്‍ ആത്മഹത്യ ചെയ്തത്.

ഭാര്യയും കുമാറി​​​െൻറ സഹോദരനും പൊലീസിലെ ഉന്നതര്‍ക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. മോഷണം, ഭവനഭേദനം, ആത്​മഹത്യപ്രേരണക്കുറ്റം എന്നിവക്ക്​ പു​റമെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയ​മവും ഉൾപ്പെടുത്തിയതോടെ മണ്ണാർക്കാ​ട്ടെ പ്രത്യേക കോടതിയിലാണ്​ കേസ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscivil police officerKumar's death
News Summary - Civil police officer's death - police officer arrested - Kerala news
Next Story