Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ഓഫിസർ റാങ്ക്​...

പൊലീസ്​ ഓഫിസർ റാങ്ക്​ പട്ടികയുമായി മുന്നോട്ട്​ പോകും -പി.എസ്​.സി ചെയർമാൻ

text_fields
bookmark_border
m.k-sakeer
cancel

കൊച്ചി: സിവിൽ പൊലീസ്​ ഓഫീസർ റാങ്ക്​ പട്ടികയുമായി മുന്നോട്ട്​ പോകുമെന്ന്​ പി.എസ്​.സി ചെയർമാൻ എം.കെ സക്കീർ. ഒരു വർഷത്തിനകം റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ നിയമനം നടത്താനാകുമെന്നാണ്​ പ്രതീക്ഷ. മൂന്ന്​ പേർ ചെയ്​ത തെറ്റിന്​ ഉദ്യോഗാർഥികൾ മുഴുവൻ കുറ്റക്കാരല്ലെന്നും അദ്ദേഹം വ്യക്​തമാക്കി.

കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച്​ റിപ്പോർട്ട്​ അടുത്ത കമ്മീഷൻ യോഗത്തിൽ ചർച്ച ചെയ്യും. ഇതിന്​ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പരീക്ഷ നടത്തിപ്പിൽ പി.എസ്​.സിയുടെ ഭാഗത്ത്​ നിന്ന്​ തെറ്റുപറ്റിയതായി റിപ്പോർട്ടിൽ പറയുന്നില്ല. ചോദ്യപേപ്പറുകൾ ചോർന്നുപോയെന്നോ പി.എസ്​.സിക്ക്​ തെറ്റ്​ സംഭവിച്ചെന്നോ ക​ണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എ.പി ബറ്റാലിയൻ പരീക്ഷയിലാണ്​ കോപ്പിയടി നടന്നത്​. തിരുവനന്തപുരം യൂനിവേഴ്​സിറ്റി കോളജിലെ അഖില്‍ ചന്ദ്രൻ എന്ന വിദ്യാർഥിയെ കുത്തിയ കേസിലെ പ്രതികളാണ്​ പരീക്ഷാ കോപ്പിയടി കേസിലും ഉൾപ്പെട്ടത്​. കേസിലെ പ്രതിയായ ശിവരഞ്​ജിത്ത്​ ലിസ്​റ്റിലെ ഒന്നാം റാങ്കുകാരനാണ്​. മറ്റൊരു പ്രതിയായ നസീമിന്​ 28ാം റാങ്കാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspsc chairmanmalayalam newsPolice ranklist
News Summary - Civil police officer rankl list-Kerala news
Next Story