Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിവിൽ പൊലീസ് ഓഫിസർ...

സിവിൽ പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
സിവിൽ പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ
cancel
camera_alt

മരിച്ച സുജിത്ത്

തുറവൂർ: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് കന്യാഡി വീട്ടിൽ സഹദേവൻറെ മകൻ എസ്. സുജിത്ത് (36)നെ യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആണ് സുജിത്ത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു. രാവിലെ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുത്തിയതോട് പൊലീസ് കേസെടുത്തു. അവിവാഹിതനാണ്. സുലോചനയാണ് മാതാവ്. സെൽവി,സ്മിത എന്നിവർ സഹോദരിമാരാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയശേഷം സംസ്കരിച്ചു.


Show Full Article
TAGS:found deadCivil police officer
News Summary - Civil police officer found dead
Next Story