Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിവിക് ചന്ദ്രൻ കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു

text_fields
bookmark_border
കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും
സിവിക് ചന്ദ്രൻ കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തു
cancel

കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലം മാറ്റം ഹൈകോടതി സ്റ്റേ ചെയ്തു.

സിവികിന് മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്. ഇതിനെതിരെ അദ്ദേഹം ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കൊല്ലം ലേബർ കോടതി ജഡ്‌ജിയായി തന്നെ സ്ഥലം മാറ്റിയത് നിയമവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ നേരത്തേ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.

കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. കേസിലെ പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം നിലനിൽക്കില്ലെന്ന് സിവിക്കിന്‍റെ ജാമ്യ ഉത്തരവിൽ ജഡ്ജി നടത്തിയ പരാമർശം വിവാദമായിരുന്നു. മൂന്ന് വർഷത്തിൽ കുറയാതെ സർവിസുള്ള ജില്ല ജഡ്‌ജിയെയോ അഡീ. ജില്ല ജഡ്‌ജിയെയോ ആണ് ലേബർ കോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായ തന്നെ ഈ പദവിയിൽ നിയമിച്ചത് നിയമപരമല്ലെന്നുമുള്ള വാദം അപ്പീലിൽ കൃഷ്‌ണകുമാർ ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Civic Chandran case: Transfer of judge stayed
Next Story