ഒമ്പതിടത്ത് കൂടി നഗരപാത നവീകരണ പദ്ധതി
text_fieldsതിരുവനന്തപുരം: നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്ന നഗരപാത നവീകരണ പദ്ധതി ഒമ്പത് നഗരങ്ങളിലേക്ക് കൂടി.കൊല്ലം, കോട്ടയം, മലപ്പുറം, കാസർകോട്, കൽപറ്റ, മാനന്തവാടി, മൂന്നാർ, പത്തനംതിട്ട, പയ്യന്നൂർ എന്നീ നഗരങ്ങളിലാണ് പദ്ധതി ഒരുങ്ങുന്നത്.
കോഴിക്കോട്, തിരുവനന്തപുരം നഗരപാതകൾ പൂർത്തീകരിച്ച സാഹചര്യത്തിലാണ് മറ്റിടത്തേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. മുഴുവൻ ജില്ലകളിലും നഗരപാതകൾ ഒരുക്കുകയാണ് ലക്ഷ്യം. കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത ആദ്യ പദ്ധതിയായ തിരുവനന്തപുരത്തെ 42.537 കിലോമീറ്റർ നഗരപാതയുടെ നിർമാണ പ്രവൃത്തി പൂർത്തീകരിച്ചു. കോഴിക്കോട് നഗരപാതയുടെ ഒന്നാം ഘട്ടവും പൂർത്തിയാക്കി. ആറു റോഡുകൾ ചേർന്ന് 22.251 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കോഴിക്കോെട്ട പദ്ധതി. ഇതിെൻറ രണ്ടാം ഘട്ടത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നതിന് നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ നഗരപാതക്ക് ഭരണാനുമതിയായി. ആലപ്പുഴ നഗരറോഡുകളുടെ ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.
ഉടൻ പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. ഇതിനു പിന്നാലെയാണ് ഒമ്പത് നഗരങ്ങളിൽ കൂടി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. കൊല്ലം, കോട്ടയം, മലപ്പുറം നഗര റോഡുകളുടെ വിശദമായ പദ്ധതി റിപ്പോർട്ട് പരിഗണനയിലാണ്. കാസർകോട്, കൽപറ്റ, മൂന്നാർ, പത്തനംതിട്ട, പയ്യന്നൂർ, മാനന്തവാടി എന്നീ നഗരങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകി. പുതിയ സാമ്പത്തിക വർഷം പ്രവൃത്തി തുടങ്ങുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
