Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യൂബര്‍ സമരത്തിനിടെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റിന് കുത്തേറ്റു

text_fields
bookmark_border
യൂബര്‍ സമരത്തിനിടെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റിന് കുത്തേറ്റു
cancel

കൊച്ചി: ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ കൊച്ചി പാലാരിവട്ടത്തെ യൂബര്‍ ടാക്സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് കെ.എന്‍ ഗോപിനാഥിന് കുത്തേറ്റു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കഴുത്തിലെ ഞരമ്പിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് വടകര സ്വദേശിയായ ഒരാളെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് യൂബറുമായി ബന്ധമില്ലെന്നും മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്നും പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

യൂബര്‍ സര്‍വീസ് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് ആരോപിച്ച് സി.ഐ.ടി.യുവിന്‍െറ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഇന്ന് ഉച്ചക്ക് പാലാരിവട്ടത്തെ യൂബര്‍ ഓഫസീലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ഇറങ്ങവെ അപ്രതീക്ഷിതമായാണ് ഗോപിനാഥിന് കുത്തേറ്റത്. വടിവാള്‍ ഉപയോഗിച്ചാണ് അക്രമിച്ചതും.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - citu leader stabbed
Next Story