Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ഓട്ടോ ഡ്രൈവർക്ക് സി.ഐ.ടി.യു വിലക്കെന്ന് ആരോപണം; ഏഴ് മാസമായി സ്റ്റാൻഡിൽ കയറ്റുന്നില്ല

text_fields
bookmark_border
ഒടുവിൽ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു
Usha Babu
cancel
camera_alt

ഉഷ ബാബു

കൊച്ചി: 27 വർഷമായി കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന വനിതാ ഡ്രൈവർക്ക് സി.പി.എം തൊഴിലാളി സംഘടനയായ സി.ഐ.ടി.യു വിലക്കേർപ്പെടുത്തിയതായി ആരോപണം. ഫോർട്ട് കൊച്ചി സ്വദേശിനി ഉഷ ബാബുവാണ് ഇത്തരമൊരു ദുരനുഭവം പങ്കുവെക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിധിയിൽ ഓട്ടോ ഓടിക്കുന്ന തന്നെ ഏഴ് മാസത്തോളവുമായി സ്റ്റാൻഡിൽ കയറ്റുന്നില്ലെന്നും കയറ്റിയാൽ ഓട്ടോറിക്ഷ അടിച്ച് തകർക്കുമെന്നും ഭീഷണിപ്പെടുത്തുന്നതായി ഉഷ ആരോപിക്കുന്നു.

ഉഷക്കെതിരെ വ്യാപക പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സ്റ്റാൻഡിൽ ഓടരുതെന്ന് സി.ഐ.ടി.യു പ്രവർത്തകർ പറഞ്ഞതായി ഉഷ വ്യക്തമാക്കി. തുടർന്ന്, ഉഷയെ പിന്തുണച്ച് ഒരുവിഭാഗം ഇന്ന് സ്റ്റാൻഡിൽ എത്തി സി.ഐ.ടി.യു പ്രവർത്തകരെ ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്കും ഉന്തും തള്ളിലേക്കും നീങ്ങി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയും ഉഷക്ക് സ്റ്റാൻഡിൽ ഓടാൻ അനുമതി നൽകുകയും ചെയ്തു.

വർഷങ്ങളായി ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന 52കാരി ഉഷയുടെ ഭർത്താവ് രോഗബാധിതനായതിനാൽ ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - വനിതാ ഓട്ടോ ഡ്രൈവർക്ക് സി.ഐ.ടി.യു വിലക്കെന്ന് ആരോപണം; ഏഴ് മാസമായി സ്റ്റാൻഡിൽ കയറ്റുന്നില്ല
Next Story