പൗരത്വ പ്രക്ഷോഭം: 835 കേസുകൾ; പിൻവലിച്ചത് 49
text_fieldsതിരുവനന്തപുരം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പിൻവലിച്ചത് 49 കേസുകൾ മാത്രം. സംസ്ഥാനത്താകെ 835 കേസുകളാണ് രജിസ്റ്റർ ചെയ്തത്.ഇതിൽ തിരുവനന്തപുരം സിറ്റി, കോട്ടയം, തൃശൂർ സിറ്റി, വയനാട് എന്നിവിടങ്ങളിലെ ഏതാനും കേസുകൾ മാത്രമാണ് പിൻവലിച്ചത്.
കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.സിറ്റിയിലും റൂറലിലുമായി 159 കേസുകൾ രജിസ്റ്റർ ചെയ്ത കോഴിക്കോട് ഒരെണ്ണം പോലും പിൻവലിച്ചിട്ടില്ല. സംസ്ഥാനത്ത് പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതും കോഴിക്കോടാണ്.
39 കേസുകളുള്ള തിരുവനന്തപുരത്ത് ഒരെണ്ണം മാത്രമാണ് പിൻവലിച്ചത്. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാൻ 2021 ഫെബ്രുവരിയിലാണ് സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

