പൗരത്വ ഭേദഗതി നിയമം ബഹുസ്വര സംസ്കാരത്തെ തകർക്കും -കെ.ടി. ജലീൽ
text_fieldsകാട്ടൂരില് നടന്ന ഭരണഘടന സംഗമം കെ.ടി. ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കാട്ടൂർ: രാജ്യം മുറുകെപ്പിടിച്ച ബഹുസ്വരതക്കെതിരെയുള്ള ആക്രമണമാണ് പൗരത്വഭേദഗതി നിയമമെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയെ അട്ടിമറിക്കുന്ന ഇത്തരം നിയമങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ നേട്ടം കൊയ്യാനും വേണ്ടിയാണ് ബി.ജെ.പി കൊണ്ടുവന്നതെന്നും കെ.ടി. ജലീല് എം.എല്.എ. കാട്ടൂരില് നടന്ന ഭരണഘടന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ചു.
ഇ.ടി. ടൈസൺ എം.എൽ.എ, മുൻ എം.എൽ.എ കെ.യു. അരുണൻ, ജില്ല പഞ്ചായത്ത് അംഗം ഷീല അജയ്ഘോഷ്, ഇബ്രാഹിം കാട്ടിലപീടികയിൽ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, വൈസ് പ്രസിഡന്റ് വി.എം കമറുദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

