പൗരത്വ ഭേദഗതി നിയമം: പ്രതിഷേധവുമായി യുവത്വം തെരുവിൽ
text_fieldsകൊച്ചി: പൗരത്വ ഭേദഗതി നിയമത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊച്ചിയിലും യുവത്വം തെരുവിലിറങ്ങി. വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികൾ കക്ഷി, രാഷ്ട്രീയ, ജാതി, മത ഭേദമന്യേ വിദ്യാർഥി കൂട്ടായ്മയുടെയും എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുെടയും നേതൃത്വത്തിൽ എറണാകുളം റിസർവ് ബാങ്ക് ശാഖയിലേക്ക് മാർച്ച് നടത്തി. ആസാദി ഗാനം ആലപിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് വിദ്യാർഥികൾ നഗരത്തെ പ്രതിഷേധച്ചൂടിൽ കീഴടക്കിയത്.
ദേശീയ പതാക കൈകളിലേന്തി മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം. ഗവ. ലോ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മഹാരാജാസ് കോളജ്, കൊച്ചിൻ യൂനിവേഴ്സിറ്റി, തേവര എസ്.എച്ച് കോളജ്, സെൻറ് തെരേസാസ് കോളജ്, സെൻറ് ആൽബർട്ട്സ് കോളജ്, കളമശ്ശേരി ഗവ. പോളിടെക്നിക്, ഇലാഹിയ കോളജ് മൂവാറ്റുപുഴ, കെ.എം.ഇ.എ എടത്തല, രാജഗിരി കോളജ്, അൽഅമീൻ കോളജ്, തൃക്കാക്കര ഭാരതമാതാ കോളജ് തുടങ്ങി ജില്ലയിലെ 16 കാമ്പസുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.
ജാമിഅ മില്ലിയ്യ വിദ്യാർഥികളായ എൻ.എസ്. അബ്ദുൽ ഹമീദ്, ഫെമിദ ഫാത്തിമ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐയുടെ പ്രതിഷേധ യോഗം റിസർവ് ബാങ്കിന് മുന്നിൽ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ടി.വി. അനിത ഉദ്ഘാടനം ചെയ്തു. കേരള മീഡിയ അക്കാദമി വിദ്യാർഥികളും പൂർവ വിദ്യാർഥികളും ഹൈകോടതി ജങ്ഷനിൽ സംഗമിച്ച് പ്രതിഷേധിച്ചു. ഐ.എസ്.എം നേതൃത്വത്തിൽ ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിലും പ്രതിഷേധം സംഘടിപ്പിച്ചു.
െഎ.െഎ.എം വിദ്യാർഥികളും തെരുവിലിറങ്ങി
കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെൻറ് (കോഴിക്കോട്) വിദ്യാർഥികളും തെരുവിലിറങ്ങി. ബുധനാഴ്ച വൈകീട്ടാണ് പ്ലക്കാർഡുകളുമായി കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം വിദ്യാർഥികൾ മുദ്രാവാക്യം മുഴക്കിയത്.
ഐ.ഐ.എം പ്രധാന ഗേറ്റ് പരിസരത്ത് ദേശീയപാത 766ന് അഭിമുഖമായി നിന്നാണ് ഒമ്പത് പെൺകുട്ടികളടക്കമുള്ള 32 വിദ്യാർഥികൾ പ്രതിഷേധിച്ചത്. ‘1996ൽ സ്ഥാപിതമായ ഐ.ഐ.എം(കെ)യുെട ചരിത്രത്തിൽ ആദ്യമായാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
