Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂര്‍...

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: സി.ഐ.എസ്.എഫ് അസി. കമാൻഡന്‍റിന്‍റെ ഫ്ലാറ്റിൽ പരിശോധന

text_fields
bookmark_border
naveen,sharafali
cancel
camera_alt

ന​വീ​നും ഷ​റ​ഫ​ലി​യും

കൊ​ണ്ടോ​ട്ടി/​മ​ല​പ്പു​റം: കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് തു​ട​രു​ന്ന സ്വ​ര്‍ണ ക​ള്ള​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്നെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി.​ഐ.​എ​സ്.​എ​ഫ് അ​സി. ക​മാ​ന്‍ഡ​ന്‍റ്​ ന​വീ​ന്‍റെ ക​രി​പ്പൂ​രി​ന​ടു​ത്തു​ള്ള ഫ്ലാ​റ്റി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സ്വ​ര്‍ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ല്‍നി​ന്ന് പ​ണം വാ​ങ്ങു​ക​യും സ്വ​ര്‍ണം ക​ട​ത്താ​ന്‍ സ​ഹാ​യി​ക്കു​ക​യും ചെ​യ്ത​ത് സി.​ഐ.​എ​സ്.​എ​ഫ് അ​സി. ക​മാ​ൻ​ഡ​ന്‍റ്​ ന​വീ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ന​​വീ​​നൊ​പ്പം വി​മാ​ന​ത്താ​വ​ള​ത്തി​ലെ ല​​ഗേ​​ജ് ജീ​​വ​​ന​​ക്കാ​​ര​​ന്‍ ഷ​​റ​​ഫ​​ലി​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഷ​​റ​​ഫ​​ലി​​യു​​ടെ ഫോ​​ണി​​ൽ​​നി​​ന്ന് ക​​സ്റ്റം​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഡ്യൂ​​ട്ടി ചാ​​ർ​​ട്ടി​​ന്റെ കോ​​പ്പി പൊ​ലീ​സ്​ ക​​ണ്ടെ​​ത്തി​​യി​രു​ന്നു. ഇ​തി​നു തു​ട​ര്‍ച്ച​യാ​യാ​ണ് ന​വീ​ന്‍ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ പൊ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന്റെ ഇ​ട​പാ​ടു​ക​ളും ബാ​ങ്കി​ങ്​ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചു. ബാ​ങ്കി​ങ്​ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച്​ കൂ​ടു​ത​ൽ അ​​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പൊ​ലീ​സ് റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ ക​സ്റ്റം​സി​ന്റെ പ്രി​വ​ന്റി​വ് വി​ഭാ​ഗ​വും കേ​സി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ര്‍ണ​ക്ക​ട​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​ക്കു​റി​ച്ചും സം​ഘ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളെ​യും അ​ടു​ത്ത ദി​വ​സം ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ശ്ര​മി​ക്കു​ന്ന​ത്. അതിനിടെ, മ​ല​പ്പു​റം ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്​ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​വീ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം​ചെ​യ്തു. കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചാ​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold smugglingkaripur airportcisf
News Summary - CISF official coordinated gold smuggling via Karipur airport over 60 times, reveal police
Next Story