Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കുലറിന്​ നിയമങ്ങൾ...

സർക്കുലറിന്​ നിയമങ്ങൾ മറികടക്കാനാവില്ലെന്ന്​ ഹൈകോടതി

text_fields
bookmark_border
സർക്കുലറിന്​ നിയമങ്ങൾ മറികടക്കാനാവില്ലെന്ന്​ ഹൈകോടതി
cancel

കൊ​ച്ചി: നെ​ൽ​വ​യ​ൽ നി​ക​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2016 ഡി​സം​ബ​റി​ൽ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലൂ​ടെ നി​ല​വി​ലെ നി​യ​മ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നാ​വി​ല്ലെ​ന്ന്​ ഹൈ​കോ​ട​തി. 2008ലെ ​നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത്ത​ട സം​ര​ക്ഷ​ണ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​നു മു​മ്പ് നി​ക​ത്തി​യ​താ​ണെ​ങ്കി​ലും കേ​ര​ള ഭൂ​വി​നി​യോ​ഗ ഒാ​ർ​ഡ​ർ ബാ​ധ​ക​മാ​യ ഭൂ​മി​യി​ൽ സ​ർ​ക്കു​ല​റി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന്​ ​ഇ​തു​സം​ബ​ന്ധി​ച്ച േകാ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി തീ​ർ​പ്പാ​ക്കി സിം​ഗി​ൾ ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കി.

നി​യ​മം വ​രു​ന്ന​തി​നു മു​മ്പ് നി​ക​ത്തി​യ ഭൂ​മി​യി​ലെ നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് അ​നു​മ​തി തേ​ടി​യ​വ​ർ​ക്ക്​ അ​നു​കൂ​ല​മാ​യ മു​ൻ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി​ക്കാ​രി​ലൊ​രാ​ൾ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി ന​ൽ​കി​യ​ത്.

2008ലെ ​നി​യ​മം നി​ല​വി​ല്‍ വ​രു​ന്ന​തി​നു​മു​മ്പ് നി​ക​ത്തി​യ​തും ഡാ​റ്റ ബാ​ങ്കി​ല്‍ നി​ല​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തും അ​തേ​സ​മ​യം, റ​വ​ന്യൂ രേ​ഖ​യി​ല്‍ നി​ല​മെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തു​മാ​യ ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ലാ​ണ്​ ഭൂ​വി​നി​യോ​ഗ നി​യ​മം ബാ​ധ​ക​മാ​വു​ക. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി​യും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

എ​ന്നാ​ൽ, ഇ​ത്ത​രം ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ല്‍ ക​ല​ക്​​ട​ര്‍മാ​ര്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് വ്യ​ക്​​ത​മാ​ക്കി ഡി​സം​ബ​ര്‍ 22ന് ​സ​ര്‍ക്കാ​ര്‍ സ​ര്‍ക്കു​ല​ര്‍ ഇ​റ​ക്കി. വീ​ടു​െ​വ​ക്കാ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ അ​ഞ്ച് സ​െൻറും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്ത് സ​െൻറും അ​നു​വ​ദി​ക്കാ​മെ​ന്ന് സ​ര്‍ക്കു​ല​റി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഭ​ക്ഷ്യ​സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ഭൂ​മി​യി​ൽ കൃ​ഷി ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ക്കാ​നു​ള്ള അ​ധി​കാ​ര​വും ന​ൽ​കി. എ​ന്നാ​ല്‍, ഇ​ങ്ങ​നെ​യൊ​രു വ്യ​വ​സ്ഥ ഭൂ​വി​നി​യോ​ഗ നി​യ​മ​ത്തി​ല്‍ പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍ക്കു​ല​ര്‍ ബാ​ധ​ക​മ​ല്ലെ​ന്നും നി​ർ​മാ​ണാ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. ഇൗ ​ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി ഹ​ര​ജി​ക്കാ​ർ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭൂ​വി​നി​യോ​ഗ ഒാ​ർ​ഡ​ർ ഉ​ൾ​പ്പെ​ടെ നി​യ​മ​പ​ര​മാ​യി പി​ൻ​ബ​ല​മു​ള്ള ഒ​ന്നി​െ​ന​യും മ​റി​ക​ട​ക്കാ​ൻ മ​തി​യാ​യ​ത​ല്ല സ​ർ​ക്കു​ല​റെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി. അ​ധി​കൃ​ത​രു​ടെ അ​ധി​കാ​രം വി​നി​യോ​ഗി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം മാ​ത്ര​മാ​ണ​ത്. നി​യ​മ​നി​ർ​മാ​ണ സ​ഭ അം​ഗീ​ക​രി​ച്ച​തും സ​റ്റാ​റ്റ്യൂ​ട്ട​റി ആ​യി​ട്ടു​ള്ള​തു​മാ​യ നി​യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ഇൗ ​സ​ർ​ക്കു​ല​റി​ന്​ ക​ഴി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ര​ജി​ക്കാ​രു​ടെ ഭൂ​വി​നി​യോ​ഗ നി​യ​മം ബാ​ധ​ക​മാ​യ ഭൂ​മി​യി​ൽ ഒ​രു​മാ​സ​ത്തി​ന​കം നി​ർ​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ​ഹ​ര​ജി തീ​ർ​പ്പാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high court
News Summary - circular can did not overcome law highcourt
Next Story