Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകൾ ഇന്ന് മുതൽ പ്രദർശനത്തിന്

text_fields
bookmark_border
Theatre
cancel

കൊ​ച്ചി: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ ഇ​ന്നു വീ​ണ്ടും പ്ര​ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ക്കും. തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ പ്രവൃത്തികളായിരുന്നു. ജീവനക്കാർക്കുള്ള വാക്സിനേഷനും പൂർത്തിയാക്കി. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആണ് സിനിമ പ്രദർശനം തുടങ്ങുന്നത്

പ്രദർശനം തുടങ്ങുമെങ്കിലും പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുകയുള്ളു. വി​ദേ​ശ ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്നു മു​ത​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദർശനത്തിന് എത്തുക. മറ്റന്നാൾ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖ‌ർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. ജ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ നോ ​ടൈം റ്റു ​ഡൈ ആ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. നി​ല​വി​ല്‍ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് പ്ര​വേ​ശ​നാ​നു​മ​തി. ദീ​പാ​വ​ലി മു​ത​ല്‍ കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ റി​ലീ​സി​നെ​ത്തും.

മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കുന്നതടക്കം തീയേറ്റർ ഉടമകൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ യോഗംചേരാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cinema Theaters will be open from today
Next Story