കരിപ്പൂരിൽ സിഗരറ്റും 35 ലക്ഷത്തിെൻറ സ്വർണവും പിടികൂടി
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് സ്വർണം, സിഗരറ്റ് എന്നിവ പിടികൂടി.
3.36 ലക്ഷം രൂപ വില വരുന്ന സിഗരറ്റുകളും 35 ലക്ഷത്തിെൻറ സ്വർണവുമാണ് പിടിച്ചത്. കഴിഞ്ഞദിവസം വൈകീട്ട് ദുബൈയിൽനിന്ന് സ്പൈസ് ജെറ്റ്, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെത്തിയ അഞ്ച് യാത്രക്കാരിൽനിന്നാണ് വിദേശ നിർമിത സിഗരറ്റുകൾ പിടിച്ചത്.
വ്യാഴാഴ്ച രാവിലെ ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെത്തിയ എടപ്പാൾ സ്വദേശി കെ. സിറാജുദ്ദീനിൽനിന്നാണ് 735 ഗ്രാം സ്വർണമിശ്രിതം കെണ്ടടുത്തത്.
അസി. കമീഷണർ എ.കെ. സുരേന്ദ്രനാഥ്, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ.എം. ജോസ്, എസ്. ഗണപതി പോറ്റി, എസ്. ആശ, സത്യമേന്ദ്ര സിങ്, ഇൻസ്പെക്ടർമാരായ കെ. യാസർ അറഫാത്ത്, രാമേന്ദ്ര, വി.സി. മിനിമോൾ, നരേഷ്, യോഗേഷ്, സഞ്ജീവ്, ഹെഡ് ഹവിൽദാർമാരായ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.

