Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി വിമാനം വൈകിയാൽ സ്ലോട്ട് തെറിക്കും; സ്പൈസ് ജെറ്റിന് താക്കീതുമായി സിയാൽ

text_fields
bookmark_border
നോട്ടീസ് നൽകി
SpiceJet
cancel

കൊച്ചി: വിമാന സർവീസുകൾ വ്യാപകമായി വൈകുന്നത് ചൂണ്ടിക്കാട്ടി സ്പൈസ് ജെറ്റിന് കടുത്ത താക്കീതുമായി കൊച്ചിൻ ഇന്‍റർ നാഷനൽ എ‍യർപോർട്ട്. സർവീസുകളിൽ കൃത്യതയും സമയവും പാലിച്ചില്ലെങ്കിൽ സ്പൈസ് ജെറ്റിന്റെ ലാൻഡിങ്, ടേക്ക് ഓഫ് സ്ലോട്ടുകൾ റദ്ദാക്കുമെന്ന് സിയാൽ നോട്ടീസ് നൽകി. ആഗസ്റ്റ് ഒന്ന് മുതൽ സ്പൈസ് ജെറ്റ് സർവീസുകൾ വ്യാപകമായി വൈകുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. ഇതിന് പുറമെ വിമാനത്താവളത്തിലെ വിവിധ സേവനങ്ങൾ ഉപയോഗിച്ച വകയിൽ കോടികളുടെ കുടിശ്ശികയും കമ്പനി സിയാലിന് നൽകാനുണ്ട്. സമയം പാലിച്ചില്ലെങ്കിൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്ന കർശന മുന്നറിയിപ്പാണ് ഇപ്പോൾ സ്പൈസ് ജെറ്റിന് സിയാലിന്റെ ഭാഗത്തുനിന്നും ലഭിച്ചിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CIAL Warns SpiceJet Over Flight Delays and Dues, Threatens Slot Cancellation
Next Story