Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിയാൽ ജലവൈദ്യുതി...

സിയാൽ ജലവൈദ്യുതി ഉൽപാദന രംഗത്തേക്ക്​; ആ​ദ്യ​പ​ദ്ധ​തി ന​വം​ബ​ർ ആ​റി​ന് സ​മ​ർ​പ്പി​ക്കും

text_fields
bookmark_border
സിയാൽ ജലവൈദ്യുതി ഉൽപാദന രംഗത്തേക്ക്​; ആ​ദ്യ​പ​ദ്ധ​തി ന​വം​ബ​ർ ആ​റി​ന് സ​മ​ർ​പ്പി​ക്കും
cancel
camera_alt

സി​യാ​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി

കൊ​ച്ചി: നെ​ടു​മ്പാ​ശ്ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി (സി​യാ​ൽ) ജ​ല​വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന രം​ഗ​ത്തേ​ക്ക്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​ദ്യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ന​വം​ബ​ർ ആ​റി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ അ​രി​പ്പാ​റ​യി​ൽ ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലാ​ണ് സി​യാ​ൽ ജ​ല​വൈ​ദ്യു​തി നി​ല​യം.

വൈ​ദ്യു​തി വ​കു​പ്പി​െൻറ ചെ​റു​കി​ട ജ​ല​വൈ​ദ്യു​തി ന​യം പ്ര​കാ​രം സി​യാ​ലി​ന് അ​നു​വ​ദി​ച്ചു​കി​ട്ടി​യ​താ​ണ് പ​ദ്ധ​തി. 4.5 മെ​ഗാ​വാ​ട്ടാ​ണ് ശേ​ഷി. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​ക്ക്​ കു​റു​കെ 30 മീ​റ്റ​ർ വീ​തി​യി​ൽ ത​ട​യ​ണ കെ​ട്ടി അ​വി​ടെ നി​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള അ​രി​പ്പാ​റ പ​വ​ർ​ഹൗ​സി​ലേ​ക്ക്​ പെ​ൻ​സ്​​റ്റോ​ക് കു​ഴ​ൽ​വ​ഴി വെ​ള്ള​മെ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം. 52 കോ​ടി​യാ​ണ് മൊ​ത്തം ചെ​ല​വ്.

സി​യാ​ലി​െൻറ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി ന​ദീ​ജ​ല​പ്ര​വാ​ഹ​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. റ​ൺ ഓ​ഫ് ദ ​റി​വ​ർ പ്രോ​ജ​ക്​​ട് എ​ന്നാ​ണ് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ​ക്ക് പേ​ര്. വ​ലി​യ അ​ണ​കെ​ട്ടി വെ​ള്ളം സം​ഭ​രി​ച്ചു​നി​ർ​ത്തേ​ണ്ട​തി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​സ്ഥി​തി ആ​ഘാ​ത​വും കു​റ​വാ​ണ്. പൂ​ർ​ണ​തോ​തി​ൽ ഒ​ഴു​ക്കു​ള്ള നി​ല​യി​ൽ പ്ര​തി​ദി​നം 1.08 ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ണ്ടാ​ക്കാ​നാ​കും. വ​ർ​ഷ​ത്തി​ൽ 130 ദി​വ​സ​മെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​കും. ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി ത​ത്സ​മ​യം കെ.​എ​സ്.​ഇ.​ബി​യു​ടെ ഗ്രി​ഡി​ലേ​ക്ക്​ ന​ൽ​കും.

ന​വം​ബ​ർ ആ​റി​ന്​ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി, സി​യാ​ൽ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടേ​റി​യ​റ്റ്, കൊ​ച്ചി സി​യാ​ൽ, കോ​ഴി​ക്കോ​ട് അ​രി​പ്പാ​റ പ​വ​ർ ഹൗ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വെ​ർ​ച്വ​ൽ റി​യാ​ലി​റ്റി വ​ഴി​യാ​ണ് ഉ​ദ്ഘാ​ട​നം. അ​രി​പ്പാ​റ​യി​ലും കൊ​ച്ചി​യി​ലും വേ​ദി​ക​ളു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CIALhydropower project
News Summary - CIAL enters hydropower; The first plan will be submitted in November
Next Story