ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുന്നത് സഭ– കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ
text_fieldsകോട്ടയം/തൃശൂർ: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ സഭാ നേതൃത്വം മൗനം വെടിയണമെന്നും കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ. സഭയുടെ മൗനം നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൂടുതൽ പേരെ ബിഷപ് ലൈംഗികമായി ചൂഷണം ചെയ്തതിെൻറ തെളിവാണ് പുതുതായി പുറത്തുവന്ന കന്യാസ്ത്രീയുടെ മൊഴി. ബിഷപ് ഫ്രാങ്കോ സ്വാധീനിച്ചതുകൊണ്ടാകാം ഇവർ പരാതിയുമായി മുന്നോട്ട് പോകാതിരുന്നത്. ബിഷപ് ഇപ്പോഴും സാക്ഷികെള സമ്മർദത്തിലാക്കാൻ ശ്രമിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സഭ നിൽക്കണം.
ബിഷപ്പിനെതിരെ ആദ്യ പരാതി നൽകി രണ്ടുവർഷം കഴിഞ്ഞിട്ടും സഭ മറുപടി നൽകിയിട്ടില്ല. സഭാ അധികാരികൾ ബിഷപ്പിനെ സംരക്ഷിക്കുകയാണ്. നിരവധി പരാതികൾ വന്നിട്ടും ഫ്രാങ്കോയെ സസ്പെൻഡ് ചെയ്തിട്ടില്ല. പൂർണമായി മാറ്റിനിർത്താനും തയാറായിട്ടില്ല. സി.ബി.സി.ഐക്ക് പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ല. സഭാ തലത്തിലും ഫ്രാങ്കോക്കെതിരെ അന്വേഷണം വേണമെന്നും സിസ്റ്റർ അനുപമ ആവശ്യപ്പെട്ടു.
വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ബിഷപ്പിെൻറ വിടുതൽ ഹരജി. സാക്ഷികൾ പലരും സമ്മർദത്തിലാണ്. തെറ്റ് ചെയ്ത ബിഷപ്പിന് ശിക്ഷ ലഭിക്കണമെന്നും ഇവർ പറഞ്ഞു. അതിനിടെ, ബിഷപ്പിനെതിരെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്തുവരാനാണ് സാധ്യതയെന്ന് സഭയുടെ നടപടി നേരിട്ട സിസ്റ്റർ ലൂസി കളപ്പുരക്കൽ തൃശൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി നടപടികൾ വൈകുന്നതിൽ വിഷമമുണ്ട്. നീതി വൈകരുതെന്നാണ് പറയാനുള്ളതെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
