Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
annamma
cancel
camera_alt1. ?????? ?????????????? ???????????? ????????? ????????? ??????? 2. ???????

ശാസ്​താം​േകാട്ടക്ക്​ സമീപം ദലിത്​ ക്രിസ്​ത്യാനി വീട്ടമ്മ അന്നമ്മയു​െട മൃതദേഹം ഒരു മാസത് തിന് ശേഷമാണ് പള്ളി സെമിത്തേരിയിൽ അടക്കാനായത്. ഇത് ജാതിയുടെ ക്രൂരമായ അവസ്​ഥകളെ എടുത്തു കാട്ടുന്നു​. നിയമവും നീ തി, മനുഷ്യാവകാശം എന്നിവയെല്ലാം ഇഴചേർന്ന ഇൗ സംഭവം ദലിത്​ ക്രൈസ്​തവർ നേരിടുന്ന അവഗണനയും ജാതിഅയിത്തങ്ങളും തുറന് ന രൂപത്തിൽ പ്രകടമാക്ക​ുന്നുണ്ട്​. ഒരു മരണവും സംസ്​കാരവും ഉയർത്തിയ പ്രശ്​നങ്ങളുടെ വിവിധ തലങ്ങൾ ജൂൺ പത്തിന് 'മാ ധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം പരിശോധിക്കുന്നു...

ശാസ്​താംകോട്ട താലൂക്ക് ആശുപത ്രി മോർച്ചറിയിലെ കൊടും ശൈത്യത്തിൽ ഒരു മാസം കിടന്നതിന് ശേഷമാണ് കൊല്ലം കുന്നത്തൂർ തുരുത്തിക്കരയിലെ കാളിശ്ശ േരിൽ മേലേതിൽ വീട്ടിലെ ഗൃഹനാഥ അന്നമ്മയുടെ മൃതദേഹം മറവു ചെയ്യാനായത്. 102 വർഷം മുമ്പ് ക്രിസ്​തുമതത്തിലേക്ക് പരിവർ ത്തനം ചെയ്യപ്പെട്ട കുടുംബാംഗമാണ് 75 കാരിയായ അന്നമ്മ. ഭർത്താവ് 85 കാരനായ പ​േത്രാസ്​ ഇപ്പോഴും ജീവിച്ചിരിക്കുന്ന ു. മേഖലയിലെ സവർണ വിഭാഗങ്ങളുടെ വീടുകളിൽ കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന പ​േത്രാസും അന്നമ്മയും ക്രി സ്​തുവിനെയും ബൈബിളിനെയും ജീവനു തുല്യം സ്​നേഹിച്ചു. തങ്ങൾ വിശ്വസിച്ച മാർത്തോമാ സഭയുടെ മഹത്ത്വത്തിൽ ഉൗറ്റംകെ ാണ്ടിരുന്നു. മക്കളായ ലാലിയും ഷേർളിയും മാതാപിതാക്കളുടെ വഴി പിൻപറ്റിയവരാണ്.

അന്നമ്മയുടെ ഭൗതികദേഹം ഇത്രയും നാൾ മോർച്ചറിയിൽ സൂക്ഷിക്കപ്പെട്ടത് ഒരു സമരരൂപം എന്ന നിലയിലാണ്. സംസ്​ഥാന ശരാശരിയിലും അധികം ദലിതുകൾ താമസിക്കു ന്ന, ഹിന്ദു^ക്രിസ്​ത്യൻ ദലിതുകൾ ഒരേ കുടുംബങ്ങളിൽ തങ്ങളുടെ ദൈവങ്ങളെ ആരാധിച്ച് കഴിയുന്ന നിയോജകമണ്ഡലമാണ് കുന്ന ത്തൂർ. ഇവിടെ തുരുത്തിക്കര എന്ന സ്​ഥലത്ത് ൈക്രസ്​തവരുടെ നിരവധി ദേവാലയങ്ങളുണ്ട്. വിവിധ പെന്തക്കോസ്​ത് വിഭാഗങ് ങൾ, രക്ഷാസൈന്യം, മാർത്തോമാ, കത്തോലിക്കാ തുടങ്ങിയവയിൽ വ്യാപരിച്ചുകിടക്കുന്ന വിശ്വാസികളിൽ ഏറെയും ദലിത് വിഭാഗ ങ്ങളാണ്. ഇവിടെ മാർത്തോമാ സഭക്ക്​ രണ്ട് ദേവാലയങ്ങളുണ്ട്. കുന്നത്തൂർ പഞ്ചായത്തിലെ തുരുത്തിക്കര വായനശാല കവലയിൽ സവർണ മാർത്തോമാ വിശ്വാസികൾക്കുള്ള ഇമ്മാനുവേൽ ചർച്ചും അര കിലോമീറ്റർ അകലെ ദലിത് മാർത്തോമാ വിശ്വാസികളുടെ യെര ുശലേം ചർച്ചും. മാർത്തോമാ സഭയുടെ അടൂർ ഭദ്രാസനാധിപൻ എബ്രഹാം മാർ പൗലോസ്​ മെത്രാപ്പോലീത്തയുടെ അധീനതയിലുള്ള ഇര ു പള്ളികളിലെയും വികാരി ഒരാളാണ്–ഫാ.ജോൺ പി. ചാ​േക്കാ. അടുത്തകാലംവരെ രണ്ടിടത്തും രണ്ട് പുരോഹിതരായിരുന്നു.

ഇ മ്മാനുവേൽ പള്ളിയുടെ പരിസരത്ത് തന്നെ സ്വന്തം സെമിത്തേരിയുണ്ട്. മനോഹരമായി നിർമിച്ച്, ഓർമച്ചിത്രങ്ങൾ പതിച്ച് ച ായം പൂശിയ കല്ലറകൾകൊണ്ട് സമൃദ്ധമാണ് ഈ സെമിത്തേരി. ദലിത് ൈക്രസ്​തവ ഇടവകയായ യെരുശലേം പള്ളിക്കും കല്ലറയുണ്ട്. സമ ീപത്തെ കൊല്ലാറ എന്ന സ്​ഥലത്തെ അക്ഷരാർഥത്തിൽ കാടുകയറി കിടക്കുന്ന വിജനമായ ഭൂമിയിലെ 20 െസ​ൻറ് സ്​ഥലം. ദലിത് ൈക്ര സ്​തവർ ഇതിനപ്പുറമൊന്നും മരണാനന്തര ജീവിതത്തിൽ അർഹിക്കുന്നില്ല എന്ന തിരിച്ചറിവുമായി യെരുശലേം സഭാവിശ്വാസികൾ ഇവിടെ മൃതശരീരങ്ങൾ അടക്കംചെയ്തുപോന്നു–2014 ഒക്ടോബറിൽ അന്നത്തെ ജില്ല കലക്ടർ പ്രണബ് ​േജ്യാതിനാഥ് പ്രാദേശിക ബി.ജ െ.പി പ്രവർത്തക​​​​​​െൻറ ഹരജിയിൽ കോടതി നിർദേശപ്രകാരം ഉത്തരവ് പുറപ്പെടുവിക്കുംവരെയും. അക്കഥ വഴിയേ പറയാം.

ജ ില്ല ഭരണകൂടത്തി​​​​​​െൻറ ഈ തീർപ്പ് വന്നതിനുശേഷം ഇന്നേവരെ മൂന്ന് ദലിത് ക്രിസ്​ത്യൻ മാർത്തോമാ വിശ്വാസികൾ തുര ുത്തിക്കരയിൽ മരണമടഞ്ഞു. അടൂർ മാർത്തോമാ ഭദ്രാസനാധിപ​​​​​​െൻറ കൽപന പ്രകാരം രണ്ട് പേർക്ക് ഇമ്മാനുവേൽ പള്ളിയില െ സെമിത്തേരിയിലെ നോട്ടമെത്താത്തൊരു മൂലയിൽ അറടി മണ്ണ് കൊടുത്തു. മൂന്നാമത്തെ ആളായിരുന്നു മേയ് 14ന് മരണമടഞ്ഞ അ ന്നമ്മ. പതിവുപോലെ ഇമ്മാനുവേൽ പള്ളിയിൽ അടക്കം ചെയ്യാനുള്ള തയാറെടുപ്പുകൾ നടക്കവെ, പള്ളിയിലെ പ്രമാണിമാരുടെ അറി യിപ്പെത്തി. പള്ളി സെമിത്തേരിയിൽ ഇനി ഇടം നൽകാനാവില്ല. അന്നമ്മയുടെ മൃതദേഹം യെരുശലേം പള്ളിയുടെ കൊല്ലാറ കുന്നിൻ ചരുവിലെ ശ്മശാനത്തിൽ അടക്കംചെയ്യുക എന്നതായിരുന്നു രത്നച്ചുരുക്കം. മേഖലയിലെ ആത്മാഭിമാനമുള്ള ദലിത് സമൂഹത്തി​​ ​​​​െൻറ മനസ്സിൽ മുറിവേൽപിച്ചതായിരുന്നു ഈ നിർദേശം.

saifu-thuruthikkara-
തുരുത്തിക്കര ഇമ്മാനു​േവൽ മാർത്തോമ ദേ വാലയം


അവർക്ക് നിലവിലുള്ള സാഹചര്യത്തിൽ കൊല്ലാറയിലെ ശ്മശാനത്തിൽ അന്നമ്മയുടെ ഭൗതികദേഹം മ റവുചെയ്യാൻ കഴിയുമായിരുന്നില്ല. നിയമവിലക്കും ക്രമസമാധാന പ്രശ്​നങ്ങളുമെല്ലാം ഇഴചേരുന്ന ആ വിഷയത്തിലേക്ക് വൃദ്ധമാതാവി​​​​​​െൻറ മൃതദേഹം എറിഞ്ഞുകൊടുക്കാതെ അവർ ശാസ്​താംകോട്ട താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി. ശാസ്​ത്രീയാടിത്തറയില്ലാത്ത കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടി ജില്ല ഭരണകൂട​െത്തയും ഹൈകോടതിയെയും സമീപിച്ച സമീപ പഞ്ചായത്തുകാരനായ ബി.ജെ.പി പ്രവർത്തകനും സ്വന്തം സഭയിലെ അംഗത്തെ മരണശേഷംപോലും തൊലിപ്പുറത്തെ കറുപ്പി​​​​​​െൻറ പേരിൽ വേട്ടയാടിയ സവർണ മാർത്തോമാ മനസ്സുമെല്ലാം ഒരേ മാലയിൽ കോർത്ത മണികളായ അപൂർവ കാഴ്ചയാണ് തുരുത്തിക്കര കേരളീയ പൊതുബോധത്തിനു മുന്നിൽ വെക്കുന്നത്.

കൊല്ലാറ എന്ന പ്രതീകം
രാജഭരണകാലത്ത് കൊടും കുറ്റവാളികളെ കൊണ്ടുവന്ന് കഴുത്തുവെട്ടി തള്ളിയിരുന്ന സ്​ഥലമാണ് കൊല്ലാറയെന്നാണ് പഴമക്കാർ പറയുന്നത്. ഇന്നും അവിടം വിജനമാണ്. കല്ലട പദ്ധതിയുടെ കനാലി​​​​​​െൻറ തീരത്ത് ഏതാണ്ട് ചെങ്കുത്തായൊരു കുന്നിൻ ചരിവ്. പാമ്പും കീരിയും അട്ടയും കുറുക്കനുമെല്ലാം യഥേഷ്​ടം വിഹരിക്കുന്ന ഒന്നരയേക്കറോളം ഭൂമി. ഒരു നൂറ്റാണ്ടിലധികമായി ഇവിടം ശവപ്പറമ്പാണ്. സാംബവരും ഇവിടെ ഭൂമി വാങ്ങി ശ്മശാനങ്ങൾ സ്​ഥാപിച്ചു. രണ്ടും മൂന്നും െസ​ൻറ് ഭൂമി വാങ്ങി കുടുംബ ശ്മശാനം സ്​ഥാപിച്ചവരുമുണ്ട്. വാസയോഗ്യമല്ലാത്തതിനാൽ ഇവിടെ ഭൂമി ഉണ്ടായിരുന്ന പലരും ഇവർക്കൊക്കെ വിൽക്കുകയായിരുന്നു. പിൽക്കാലത്ത് ഇവിടം ശ്മശാനഭൂമിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ നാല് കുടുംബങ്ങൾ പരിസരങ്ങളിൽ ഭൂമി വാങ്ങി വീടു​െവച്ച് താമസം തുടങ്ങി.

കുന്നത്തൂർ പഞ്ചായത്തിൽ പതിറ്റാണ്ടുകൾക്കുമുമ്പ് നെൽകൃഷി ഉപേക്ഷിച്ച മേഖലയാണ് ചേലൂർ കായൽനിലങ്ങൾ. മണൽ മാഫിയകൾ ചേലൂർ കായൽനിലങ്ങളിൽനിന്ന് അഞ്ചാറു വർഷം മുമ്പ് വരെയും മണൽ വാരി കടത്തിവന്നിരുന്നു. സംസ്​ഥാനത്ത് ആദ്യമായി മണൽ മാഫിയ ബന്ധത്തി​​​​​​െൻറ പേരിൽ ഒരു സർക്കിൾ ഇൻസ്​പെക്ടർ സസ്​പെൻഷനിൽപോയ മേഖലയാണ് കുന്നത്തൂർ താലൂക്കിലെ ശാസ്​താംകോട്ട. എന്തിനും പോന്നവരായി വളർന്ന മണൽ മാഫിയയുടെ വിഹാര രംഗങ്ങളിൽ ഒന്നായിരുന്നു കൊല്ലാറയിലെ ശ്മശാനവും ചുറ്റുവട്ടവും. ചേലൂർ കായൽനിലങ്ങളിൽ സ്​ഥാപിച്ച ടാങ്കിൽനിന്ന് വെള്ളം പമ്പ്ചെയ്ത് വിതരണം ചെയ്യുന്ന ചേലൂർ കുടിവെള്ള പദ്ധതിയുണ്ട് ജല അതോറിറ്റിക്ക.് വിവിധയിനം മാലിന്യങ്ങൾ നിറഞ്ഞ ഈ വെള്ളം മനുഷ്യ വിസർജ്യത്തിൽ കാണുന്ന കോളിഫോം ബാക്ടീരയുടെ ആവാസസ്​ഥലമാണെന്ന് ജല അതോറിറ്റിയുടെ ലബോറട്ടറി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

+1100 ആണ് ചേലൂർ കുടിവെള്ള പദ്ധതിയിലെ കോളിഫോം ബാക്ടീരിയയുടെ അളവെന്ന് 2014 ഒക്ടോബർ 17ന് ജല അതോറിറ്റി പൊതുജനാരോഗ്യം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ ജില്ല കലക്ടർക്ക് നൽകിയ ഡി.ബി^4 ^63/2013 നമ്പർ റിപ്പോർട്ടിൽ പറയുന്നു. പി.ഇ.ബി/ കെ.ഒ/എൽ/8/2014 എന്ന നമ്പറിൽ 2014 ഒക്ടോബർ ഒന്നിന് കൊല്ലം ജില്ല എൻവയൺ​െമ​ൻറൽ എൻജിനീയർ ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സമീപത്തെ മൂന്ന് കിണറുകളിലെ കോളിഫോം, ടോട്ടൽ കോളിഫോം ബാക്ടീരിയ അളവുകൾ കുടിവെള്ളത്തി​​​​​​െൻറ പരിധിക്ക് പുറത്താണെന്ന് പറയുന്നു. മാത്രമല്ല, മൃതശരീരങ്ങൾ കുഴിച്ചിടുന്നതുമൂലം ഈ ബാക്ടീരിയ ഉണ്ടാകില്ലെന്ന് അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏതാനും കിലോ ബ്ലീച്ചിങ്​ പൗഡറി​​​​​​െൻറ മാത്രം ബലത്തിൽ ശുദ്ധീകരിച്ചെത്തുന്ന ഈ വെള്ളം കുന്നത്തൂർ പഞ്ചായത്തിലെ ഒരാളും കുടിക്കാൻ ഉപയോഗിക്കാറില്ല.

saifu-sasthamcotta
ശാസ്​താംകോട്ട ശുദ്ധജല തടാക തീരത്തെ സെമിത്തേരികളിൽ ഒന്ന്​


കൊല്ലാറയിലെ ദലിതരുടെ മൃതദേഹങ്ങളെ ചേലൂർ കുടിവെള്ള പദ്ധതിയിലെ മലിനജലവുമായി കൂട്ടിക്കെട്ടി ശ്മശാനം പൂട്ടണമെന്ന ആവശ്യം ഉയർന്നത് ഇവിടെയാണ്. ശാസ്​താംകോട്ട പഞ്ചായത്ത് നിവാസിയും ബി.ജെ.പിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്​ഥാനാർഥിയുമായിരുന്ന രാജേഷ് പ്രസിഡൻറായി രൂപവത്കരിക്കപ്പെട്ട ചേലൂർ കുടിവെള്ള സംരക്ഷണ സമിതി 2013 ഡിസംബർ 16ന് ജില്ല കലക്ടർക്ക് കൊല്ലാറയിലെ ശ്മശാനങ്ങളിലെ മൃതദേഹങ്ങൾ കാരണം പദ്ധതിയിലെ കുടിവെള്ളം മലിനമാകുന്നെന്നും കനാൽ തുറന്നുവിടുമ്പോഴും മഴക്കാലത്തും സമീപ പ്രദേശങ്ങളിലെ കിണറുകൾ മലിനപ്പെടുന്നെന്നും പരാതി നൽകി. ഈ പരാതി അന്വേഷണത്തിനായി കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവി, കൊല്ലം ആർ.ഡി.ഒ, കുന്നത്തൂർ തഹസിൽദാർ എന്നിവർക്ക് നൽകി. ശാസ്​ത്രീയമായ പരിശോധന സംവിധാനങ്ങളും നിയമപരമായ പിൻബലവുമില്ലാതെ ഈ മൂന്നുപേരും ജില്ല കലക്ടർക്ക് ശ്മശാനംകാരണം ചേലൂർ കുടിവെള്ള പദ്ധതിയുടെ ജല​േസ്രാതസ്സ് മലിനപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് എഴുതിനൽകി. ഇതിനിടെതന്നെ ചേലൂർ കുടിവെള്ള സംരക്ഷണ സമിതി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി ആരും ശ്രദ്ധിക്കാതെ വിജനമായി കിടന്ന കൊല്ലാറ എന്ന ചരിത്രഭൂമി അങ്ങനെ വ്യവഹാരങ്ങളുടെ കടലാസു കൂട്ടത്തിലെ ഒരേടായി മാറിത്തുടങ്ങുകയായിരുന്നു.

ഹൈകോടതിയുടെ ഇടപെടൽ
ജില്ല കലക്ടറെ ഒന്നാം എതിർകക്ഷിയായി ഫയൽ ചെയ്ത റിട്ട് പെറ്റീഷനിൽ 2014 ജനുവരി 20ന് ഹൈകോടതി സിംഗ്​ൾ ​െബഞ്ച് ഇടക്കാല വിധി പറഞ്ഞു. ഉത്തരവി​​​​​​െൻറ പകർപ്പ് കൈപ്പറ്റി രണ്ടു മാസത്തിനകം ഹരജിക്കാരെയും കൊല്ലാറയിലെ ശ്മശാനത്തി​​​​​​െൻറ ഉടമകളെയുമെല്ലാം കേട്ട് ജില്ല കലക്ടർക്ക് നൽകിയ പരാതിയിലെ നടപടി പൂർത്തിയാക്കാനായിരുന്നു ഉത്തരവ്. ഡെപ്യൂട്ടി കലക്ടർ (ജനറൽ) 2014 ഏപ്രിൽ മൂന്നിന് കൊല്ലാറയിലെ ശ്മശാന ഭൂമി സന്ദർശിച്ച് തെളിവെടുത്തു. വിവിധ സഭാവിശ്വാസികൾ 60 വർഷത്തിലധികമായി ഇവിടം ശ്മശാന ഭൂമിയായി ഉപയോഗിച്ച് വരുന്നതായും ശ്മശാനത്തിേൻറതായ ഒരു ഭൗതിക സാഹചര്യവും ഉറപ്പാക്കാതെ അശാസ്​ത്രീയമായ രീതിയിൽ ചില സഭാ അധികൃതർ സംസ്​കാരം നടത്തിയിട്ടുള്ളതായും അദ്ദേഹം കലക്ടർക്ക് റിപ്പോർട്ട് നൽകി. ചുറ്റുമതിൽ കെട്ടിയിട്ടില്ലാത്ത ഈ ശ്മശാനത്തിൽ കോൺക്രീറ്റ് കല്ലറയില്ലാതെ കുഴിയെടുത്ത് അടക്കം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. ശ്മശാനത്തിന് അടുത്ത് 30^35 വർഷം പഴക്കമുള്ള വീടുകൾ ഉള്ളതായും ഡെപ്യൂട്ടി കലക്ടർ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പമാണ് നടേ പരാമർശിച്ച ജല അതോറിറ്റി പൊതുജനാരോഗ്യ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെയും ജില്ല എൻവയൺ​െമ​ൻറൽ എൻജിനീയറുടെയും റിപ്പോർട്ടുകളും കലക്ടർക്ക് ലഭിച്ചത്. ഇവയെല്ലാം പരിശോധിച്ചും വിവിധ സഭ, സമുദായ അധികൃതരെയും പരാതിക്കാരെയും കേട്ടും ജില്ല കലക്ടർ 2014 ഒക്ടോബർ 25ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. 1967ലെ കേരള പഞ്ചായത്ത് (ശവം മറവ് ചെയ്യാനും ദഹിപ്പിക്കുന്നതിനുമുള്ള സ്​ഥലങ്ങൾ) ചട്ടപ്രകാരം രജിസ്​റ്റർ ചെയ്യാത്ത ശ്മശാനങ്ങളെല്ലാംതന്നെ 1998ലെ കേരള പഞ്ചായത്ത്​ രാജ് ചട്ട 4 (2) പ്രകാരം ശ്മശാനങ്ങളായി കണക്കാക്കാവുന്നതാണെന്നും തർക്കമുള്ള പക്ഷം ജില്ല കലക്ടർ തീർപ്പുകൽപിക്കണമെന്നുമാണ് നിയമം. ഈ നിയമവ്യവസ്​ഥയും ജലഅതോറിറ്റി പൊതുജന ആരോഗ്യ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെയും ജില്ല എൻവയൺ​െമ​ൻറ്​ എൻജിനീയറുടെയും റിപ്പോർട്ടുകളും പരിഗണിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ, ശ്മശാനത്തിന് ചുറ്റുമതിൽ കെട്ടുന്നതും കോൺക്രീറ്റ് കല്ലറ നിർമിച്ച് മൃതദേഹം സംസ്​കരിക്കുന്നതും അടക്കം അഞ്ച് നിബന്ധനകൾ പറയുന്നു.

ഉത്തരവ് നടപ്പാക്കലും അനാഥമായ ദലിത് മൃതദേഹങ്ങളും
ശ്മശാനത്തി​​​​​​െൻറ ഉടമസ്​ഥതയുള്ള വിവിധ സഭകളും സമുദായങ്ങളും ജില്ല കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നതി​​​​​​െൻറ ആദ്യഘട്ടം എന്ന നിലയിൽ ചുറ്റുമതിൽ കെട്ടാൻ ചെന്നപ്പോൾ കുടിവെള്ള സംരക്ഷണ സമിതിക്കാർതന്നെ അവരെ തടഞ്ഞു. കായബലവും സ്വാധീനശേഷിയും ഇല്ലാത്ത ദലിത് ൈക്രസ്​തവർ രണ്ടാമതൊന്ന് ശ്രമിക്കകൂടി ചെയ്യാതെ ചുറ്റുമതിലിനുള്ള നീക്കം ഉപേക്ഷിച്ചു. അതോടെ സ്വന്തം ശ്മശാനമെന്ന അവരുടെ സ്വപ്നം മണ്ണടിഞ്ഞു. നീതി തേടി കുന്നത്തൂർ പഞ്ചായത്ത് സെക്രട്ടറി മുതൽ ജില്ല കലക്ടർ വരെയുള്ളവർക്ക് നൽകിയ പരാതികൾക്കുമേൽ ചുവപ്പ് നാടക്കുരുക്ക് മുറുകിയതല്ലാതെ ഒന്നും സംഭവിച്ചില്ല.

saifu_kollara-smasanam
കൊല്ലാറ ശ്​മശാനം


കുന്നത്തൂർ തുരുത്തിക്കര ദേശത്തെ ക്രിസ്​ത്യൻ, ഹിന്ദുമത വിശ്വാസികളായ ദലിതരുടെ തീരായാതനകളുടെ അധ്യായം അവിടെ തുടങ്ങുകയായിരുന്നു. ഓരോ മരണവും അവർക്ക് അപമാനവും അവഹേളനവും ജാതി വിവേചനത്തി​​​​​​െൻറ കുഷ്ഠം ബാധിച്ച മനസ്സുകളുടെ അവജ്​ഞയും സമ്മാനിച്ചു. നിസ്സഹായരായ അവർ മൃതശരീരങ്ങൾ മറവുചെയ്യാനായി അന്യദേശങ്ങളിലെ ശവ​ക്കോട്ടകളിലേക്ക് കൊണ്ടുപോയി. സംസ്​കാര ശുശ്രൂഷകളും അന്ത്യകർമങ്ങളും ഓർമദിവസത്തെ മെഴുകുതിരി വെളിച്ചങ്ങളുമില്ലാതെ അവരുടെ ഉറ്റവർ ഏതെങ്കിലും സെമിത്തേരികളിലെ തെമ്മാടിക്കുഴികളിൽ ജീർണിച്ചൊടുങ്ങി. പള്ളി അധികാരികളുടെ കാരുണ്യത്തിനായി മൃതശരീരവുമായി അവർ അരമനകൾക്കു മുന്നിൽ മണിക്കൂറുകൾ കാത്തുകിടന്നു. ശല്യക്കാരെ ഒഴിവാക്കുന്ന മനോഭാവത്തോടെ കുഴികുത്താൻ ഇടം നൽകുന്ന തീരുമാനങ്ങൾ എത്താൻ പലപ്പോഴും വൈകി. ദാനമായി കിട്ടുന്ന ഈ ശവദാഹഭൂമിയിൽ കല്ലറ കെട്ടാൻ ദലിതർക്ക് ഒരു പള്ളിയും അവകാശം നൽകിയില്ല.

ഫരിസേയരേ, നിങ്ങൾക്ക് ദുരിതം! എന്തെന്നാൽ നിങ്ങൾ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാൽ, ദൈവത്തി​​​​​​െൻറ നീതിയും സ്​നേഹവും നിങ്ങൾ അവഗണിച്ചു കളയുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് –മറ്റുള്ളവ അവഗണിക്കാതെ തന്നെ. (ലൂക്കോ 11: 42) എന്ന ബൈബിൾ വചനം വെറും വാക്കുകൾ മാത്രമായി. മറുവശത്ത് ഹിന്ദുമതത്തിൽ വിശ്വസിക്കുന്ന ദലിതർ വീടി​​​​​​െൻറ ഉമ്മറവും അടുക്കളയും പൊളിച്ച് മൃതദേഹങ്ങൾ സംസ്​കരിക്കേണ്ട ഗതികേടിലേക്ക് എടുത്തെറിയപ്പെട്ടു. കുട്ടയും വട്ടിയും നെയ്ത് ഉപജീവനം കഴിക്കുന്ന സാംബവർ (പറയർ) സമുദായത്തി​​​​​​െൻറ അനുഭവം മാത്രം മതി ഇതി​​​​​​െൻറ ദയനീയത ബോധ്യപ്പെടാൻ.

കൊല്ലാറയിലെ ശ്മശാനഭൂമിയിൽ സാംബവർ സർവിസ്​ സൊസൈറ്റിക്ക് നാലു െസ​ൻറ് ഭൂമിയുണ്ടായിരുന്നു. 1996 മേയ് അഞ്ചിന്​ തുരുത്തിക്കര സ്വദേശി ഗോപാലകൃഷ്ണപിള്ളയിൽനിന്ന് വിലയാധാരം വാങ്ങിയതാണ്. അന്നു മുതൽ 2014 വരെയുള്ള 18 വർഷങ്ങളിലെ ഏഴു പേരുടെ മൃതദേഹങ്ങൾ അവിടെ ഹിന്ദുമതാചാര പ്രകാരം ദഹിപ്പിച്ചു. കലക്ടറുടെ ഉത്തരവും കുടിവെള്ള സംരക്ഷണ സമിതിയുടെ തടയലും വന്നശേഷം ഒരു മൃതശരീരംപോലും ഇവിടെ ദഹിപ്പിക്കാനായില്ല. കുമ്പളത്തും വിളയിൽ തങ്കപ്പൻ, തുഞ്ചേലയ്യത്ത് അച്യുതൻ, പാറപ്പുറത്ത് ജോയിക്കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ പുര പൊളിച്ചാണ് സംസ്​കരിച്ചത്. രണ്ടും മൂന്നും ​െസ​ൻറും അതിലെ ചെറിയ വീടും മാത്രമുള്ള ഇവർക്ക് ആചാര പ്രകാരമുള്ള അന്ത്യയാത്രയൊരുക്കാൻ ഇതല്ലാതെ വഴി ഉണ്ടായിരുന്നില്ല. ഈ നിസ്സഹായ അവസ്​ഥയുടെ ഭൂമികയിലാണ് അന്നമ്മ എന്ന വയോധികയുടെ മരണം സംഭവിക്കുന്നത്.

സമരമാകുന്ന മരണം
അന്നമ്മയുടെ മൃതദേഹം പതിവുപോലെ ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ അടക്കംചെയ്യുമെന്ന് ബന്ധുക്കൾ കരുതി. എന്നാൽ, അത് സംബന്ധിച്ച് പുരോഹിതനുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം നിസ്സഹായത അറിയിച്ചു. പള്ളിയുടെ മാനേജിങ്​ കമ്മിറ്റി ഒന്നടങ്കം മാർത്തോമാ വിശ്വാസിയായ അന്നമ്മ എന്ന വൃദ്ധയുടെ മൃതദേഹത്തിന് തങ്ങളുടെ സെമിത്തേരിയിൽ ഇടം നൽകുന്നതിന് എതിരായിരുന്നു. ദലിത് ൈക്രസ്​തവർക്കുള്ള യെരുശലേം മാർത്തോമാ ഇടവകയിലെ രണ്ട് മൃതശരീരങ്ങൾ നേരത്തേ അടക്കം ചെയ്യാൻ അനുവദിച്ചതുതന്നെ വലിയൊരു അപരാധമായിപ്പോയെന്ന നിലപാടിലായിരുന്നു മാനേജിങ്​ കമ്മിറ്റി.

പിന്നെ അന്നമ്മയുടെ കുടുംബത്തിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലായിരുന്നു. ആ നിരാലംബ ജീവിതങ്ങൾ മാത്രമായിരുന്നില്ല, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുകൊണ്ടുള്ള നിശ്ശബ്​ദ സമരത്തിന് പിന്നിൽ. മാർത്തോമാ സഭയിലും പുറത്തുമുള്ള ഒരുപറ്റം സുമനസ്സുകളുടെ പിന്തുണ ഉണ്ടായിരുന്നു. തങ്ങൾക്ക് അവകാശപ്പെട്ട ശ്മശാന ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാൻ തടസ്സം നിന്നവരുടെ കൈക്കരുത്തിനും സ്വാധീനശേഷിക്കും മുന്നിൽ മൗനംപാലിച്ച ഭരണസംവിധാനങ്ങളോടുള്ള കലഹമുണ്ടായിരുന്നു ആ നീക്കത്തിൽ. ഒപ്പം ഒന്നെന്ന് കരുതുമെന്ന് ഉറപ്പുനൽകി ഒപ്പം കൂടിയ സഭയിലെ സവർണ മനസ്സുകളോടുള്ള അർഥവത്തായ എതിരിടലും.

pathrose
അന്നമ്മയുടെ ഭർത്താവ്​ ​പ​േത്രാസ്​


അന്നമ്മയുടെ മൃതശരീരം ഒരു സമരപ്രതീകമായതോടെ ഭരണകൂടവും പൊതുസമൂഹവും സഭയും എല്ലാം ഉണർന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചർച്ച നടന്നു. ചർച്ച​െക്കാടുവിൽ മൃതദേഹം ഇമ്മാനുവേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യാൻ അനുവാദം നൽകിക്കൊണ്ടുള്ള മാർത്തോമാ സഭ അടൂർ ഭദ്രാസനാധിപൻ എബ്രഹാം മാർ പൗലോസ്​ മെത്രാപ്പോലീത്തയുടെ ഉറപ്പും കൽപനയും വന്നു. നേരത്തേ ഇവിടെ അടക്കിയ രണ്ട് മൃതദേഹങ്ങളും അന്നമ്മയുടെ മൃതദേഹവും ആറുമാസത്തിനകം കൊല്ലാറയിലെ യെരുശലേം മാർത്തോമാപള്ളി സെമിത്തേരി പ്രവർത്തനക്ഷമമാക്കി അവിടേക്ക് മാറ്റണമെന്ന നിബന്ധനയോടെയാണ് തീർപ്പ്.

ഇതിന് സമാന്തരമായി പഴയ കേസിൽ നീതി തേടി യെരുശലേം മാർത്തോമാ പള്ളി അധികൃതർ ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി നിർദേശ പ്രകാരം ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കി കിട്ടണമെന്നതായിരുന്നു അവരുടെ ആവശ്യം. അങ്ങനെ ആയാൽ കൊല്ലാറയിലെ ശ്മശാനത്തിൽ അന്നമ്മയുടെ ഭൗതികദേഹം അടക്കംചെയ്യാനും ആറു മാസത്തിനകം കുഴി മാന്തുക എന്ന പ്രാകൃത നടപടിയിൽനിന്ന് മൂന്ന് ദലിത് മൃതദേഹങ്ങളെ രക്ഷിക്കാനുമാകുമെന്ന ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. പതിറ്റാണ്ടുകളായി കോൺക്രീറ്റ് കല്ലറകൾ കെട്ടി മൃതദേഹം ഇവിടെ സംസ്​കരിച്ച്​ വന്നതായുള്ള അവരുടെ വാദത്തി​​​​​​െൻറ നിജസ്​ഥിതി പരിശോധിക്കാൻ ഹൈ​േകാടതി ജില്ല കലക്ടറെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് കൊല്ലം ഡി.എം. ഒ ഡോ.ഷേർലി വലിയ സന്നാഹങ്ങളുമായെത്തി. ഒരു കല്ലറ പൊളിച്ച് പരിശോധന നടത്തി ജില്ല കലക്ടർക്ക് സമർപ്പിച്ചു. മൃതദേഹം കോൺക്രീറ്റ് കല്ലറ കെട്ടി മറവ് ചെയ്യുന്നതടക്കമുള്ള യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഹൈകോടതിയുടെ അനുമതിയും വന്നു.

നിയമവും നീതിനിഷേധവും വർണവിവേചനവും മനുഷ്യാവകാശവുമെല്ലാം ഇഴചേർന്ന് കിടക്കുന്ന വലി​െയാരു പ്രശ്നമായി വളർന്നിരിക്കുകയാണ് അന്നമ്മ എന്ന ദലിത് ക്രിസ്​ത്യൻ വൃദ്ധയുടെ ഭൗതികദേഹം. മരണമടഞ്ഞ മേയ് 14 മുതൽ സംസ്​കാര ശുശ്രൂഷ നടന്ന ദിവസംവരെ തുരുത്തിക്കര കൊല്ലാറയിലെ കാളിശേരി മേലേതിൽ എന്ന ചെങ്കല്ല് കെട്ടി തേക്കാത്ത രണ്ടുമുറി വീടി​​​​​​െൻറ ​േകാലായിയിൽ ഇട്ട കട്ടിലിൽ വിരിച്ച വെള്ളത്തുണിയിൽ അന്നമ്മക്കു പകരം വിശുദ്ധ വേദപുസ്​തകമായിരുന്നു ​െവച്ചിരുന്നത്. തലക്കൽ അണയാതെ കത്തിയൊരു മെഴുകുതിരിയുടെ ചെറുവെളിച്ചം. ഇനിയും മാറാത്ത, കേരളത്തി​​​​​​െൻറ ജീർണിച്ച മനോഭാവത്തിനും അരികുവത്​കരിക്കപ്പെട്ടവൻ നീതിക്ക് അർഹനല്ലെന്ന പുത്തൻ സുവിശേഷത്തിനും നേരെ പിടിച്ച കണ്ണാടിയാവുകയാണ് അന്നമ്മയുടെ മരണവും അതി​​​​​​െൻറ തുടർച്ചകളും.

ഒടുവിൽ ഹൈകോടതിയുടെ ഇടപെടലോടെ കൊല്ലാറയിലെ ശ്മശാനത്തിൽ അന്നമ്മയുടെ മൃതദേഹം മറവുചെയ്യാൻ ജില്ല കലക്ടറുടെ തീർപ്പ് വന്നു. പക്ഷേ അപ്പോഴും മനുഷ്യപ്പറ്റില്ലാത്ത തടസ്സവാദങ്ങൾ ബാക്കി. കോൺക്രീറ്റ് കല്ലറ കെട്ടി ദിവസങ്ങൾ കഴിഞ്ഞ് ബലപ്പെട്ടശേഷമേ മൃതശരീരം അടക്കംചെയ്യാവൂ എന്നാണ് കുടിവെള്ള സംരക്ഷണക്കാരുടെ പുതിയ നിലപാട്. ലോകമെങ്ങും കല്ലറകൾ കെട്ടുന്നതും കോൺക്രീറ്റ് ഇടുന്നതും സംസ്​കാരം നടക്കുന്ന ദിവസമാണെന്നിരിക്കെ കൊല്ലാറയിലെ ദലിതന് വേറൊരു നീതി മതിയെന്നാണ് അവരുടെ ഭാഷ്യം. അന്നമ്മ എന്ന വൃദ്ധയുടെ കാര്യത്തിൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞാൽത​െന്ന ഇനിയും മരിക്കുന്നവരെ ഓരോ കല്ലറയും
കോൺക്രീറ്റ് ചെയ്ത് ബലപ്പെട്ട് വരാൻ വേണ്ടി എത്രനാൾ മരവിപ്പിച്ചുവെക്കേണ്ടി വരുമെന്ന ഭീതിദമായ ​േചാദ്യം അവശേഷിക്കുന്നു.

1. ജില്ല എൻവയോൺ​െമൻറൽ എൻജിനീയറുടെ റിപ്പോർട്ട് 2.​ജല അതോറിറ്റിയുടെ റിപ്പോർട്ട്​


ഈ എതിർസാക്ഷ്യങ്ങൾ ൈക്രസ്​തവ വിരുദ്ധം
ഫാ. ജോൺ അരീക്കൽ

(രക്ഷാധികാരി, കൗൺസിൽ ഓഫ് ദലിത് ക്രിസ്​ത്യൻ)

ഒരേ പഞ്ചായത്തിൽ കേവലം അര കിലോമീറ്റർ മാത്രം അകലത്തിലായി സവർണ വിഭാഗങ്ങൾക്കും ദലിത് ൈക്രസ്​തവർക്കുമായി വ്യത്യസ്​തമായ രണ്ട് പള്ളികൾ സ്​ഥാപിച്ചിട്ടുള്ള മാർത്തോമാസഭയുടെ എതിർസാക്ഷ്യം ക്രിസ്​തുദേവൻ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്കും ൈക്രസ്​തവതയുടെ അന്തസ്സത്തക്കും വിരുദ്ധമാണ്. ഈ പ്രദേശത്തെ കത്തോലിക്കാ ദേവാലയത്തിൽ രണ്ട് വർഷക്കാലം വികാരിയായിരുന്നതാണ് ഞാൻ. എന്നെ അലോസരപ്പെടുത്തിയ ഒരുപാട് അനുഭവങ്ങൾ വിവേചനവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. കേരള കാത്തലിക് ബിഷപ് കൗൺസിലി​​​​​​െൻറ (കെ.സി.ബി.സി) ദലിത്, പിന്നാക്ക വിഭാഗ കമീഷൻ സെക്രട്ടറി എന്ന നിലയിൽ 9 വർഷക്കാലം പ്രവർത്തിച്ച അനുഭവത്തിൽനിന്ന് ഒന്ന് പറയാൻ കഴിയും. കത്തോലിക്കാ സഭയിൽ ഇത്തരം വിവേചനങ്ങൾ ഏറക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദലിത് ൈക്രസ്​തവർക്ക് വൻതോതിൽ പ്രാമുഖ്യമുള്ള കത്തോലിക്കാ രൂപതകളിൽ ഒന്നാണ് പാലാ. ബഹുഭൂരിപക്ഷം മേഖലകളിലും അവർ മുഖ്യധാരയിൽ എത്തിക്കഴിഞ്ഞു. വിവേചനത്തി​​​​​​െൻറ ലാഞ്​ഛനപോലും അവിടെങ്ങുമില്ല.

എന്നാൽ, ചില സഭകളിലെ സ്​ഥിതി അതല്ല. ഏറ്റവും കുറച്ചുമാത്രം ദലിത് ൈക്രസ്​തവരുള്ള സഭയാണ് മാർത്തോമാ സഭ. അവിടെ നിന്നും ഇത്തരം വാർത്തകൾ വരുന്നത് അംഗീകരിക്കാനാവില്ല. ഒരുവൻ ക്രിസ്​ത്യാനിയായി കഴിഞ്ഞാൽ അവൻ ക്രിസ്​തുവിനുള്ളതാണ്. അവിടെ ജാതിവിവേചനം കൊണ്ടുവരാൻ ശ്രമിച്ചാൽ കൈയും കെട്ടി നോക്കിനിൽക്കില്ല. ഇനിയും മാറാത്ത മനസ്സുകൾക്കെതിരെ ദലിത് ൈക്രസ്​തവരുടെ മുന്നേറ്റം സംഘടിപ്പിക്കും. മാർത്തോമാസഭാ മേലധ്യക്ഷന്മാർ ഈ വിവേചനത്തെ േപ്രാത്സാഹിപ്പിക്കുന്നില്ല എന്നത് ശുഭകരമാണ്. സഭയുടെ തിരുവനന്തപുരം രൂപതാ മെത്രാപ്പോലീത്താ ജോസഫ് മാർ ബർണബാസ്​ തിരുമേനി ഞാൻ അഭ്യർഥിച്ച പ്രകാരം അന്നമ്മയുടെ പ്രശ്നത്തിൽ ഇടപെടുകയും അടൂർ ഭദ്രാസനാധിപനായ എബ്രഹാം മാർ പൗലോസ്​ തിരുമേനിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.

ഞാൻ തുരുത്തിക്കരയിൽ സി.ഡി.സി കൊല്ലം ജില്ല കൗൺസിലർ റവ. ലാലുവുമായി (സി.എസ്​.ഐ) എത്തി അന്നമ്മയുടെ കുടുംബം സന്ദർശിക്കുകയും പ്രശ്നങ്ങൾ പഠിക്കുകയും ചെയ്തശേഷമായിരുന്നു ഈ ഇടപെടൽ. രണ്ട് തിരുമേനിമാരും ൈക്രസ്​തവ ദർശനത്തിൽ ഊന്നിയ നിലപാടാണ് സ്വീകരിച്ചത്. തുരുത്തിക്കരയിൽ ഈ രണ്ട് മാർത്തോമാ പള്ളികളിലും രണ്ട് അച്ചന്മാരാണ് ശുശ്രൂഷ നിർവഹിച്ചിരുന്നത്. ഇപ്പോൾ അത് ഒരു പുരോഹിതൻ എന്ന നിലക്കു​ മാറിയത് നല്ല ചുവടുവെപ്പാണ്. ഇനിയും കൂടുതൽ മാറ്റങ്ങൾ പതിയെ ആണെങ്കിലും വരാതെ തരമില്ല. കാരണം, ലോകവും കാലവും അത്രമേൽ മാറിയിരിക്കുന്നു. തുരുത്തിക്കരയിലെ ദലിത് ക്രിസ്​ത്യൻ സഹോദരങ്ങൾ നിർധനരും ദുർബലരും അന്നന്നത്തെ അന്നത്തിനായി കൂലിപ്പണി എടുക്കുന്നവരുമാണ്. പ്രബലർക്കെതിരെ സമരം നയിക്കാൻ പോയാൽ അന്ന് അവരുടെ വീടുകളിൽ തീ പുകയില്ല. പക്ഷേ, ആ കൂട്ടായ്മ നയിക്കാൻ സി.ഡി.സിക്ക് കഴിയും. സഭകളിലെ അയിത്തത്തിനും തൊട്ടുകൂടായ്മക്കുമെതിരെയുള്ള ഇടപെടൽ ആരംഭിച്ചുകഴിഞ്ഞു.

സഭയിൽ അസമത്വം നിലനിൽക്കുന്നു

എസ്​.ജെ. സാംസൺ
(ചെയർമാൻ, കൗൺസിൽ ഓഫ് ദലിത് ക്രിസ്​ത്യൻസ്​)

ൈക്രസ്​തവ സഭകൾക്കുള്ളിൽ ദലിതർക്കെതിരെ കടുത്ത വിവേചനമാണ് നിലനിൽക്കുന്നത്. ദലിത​​​​​​െൻറ ശവക്കുഴിയെവരെ അതിനുള്ള ഉപാധിയാക്കുന്ന നടപടിയാണ് തുരുത്തിക്കരയിൽ കാണുന്നത്. ദേവാലയങ്ങളിൽ ശുശ്രൂഷ നേരങ്ങളിൽ ഏറ്റവും പിന്നിലായാണ് ദലിത് ൈക്രസ്​തവർക്കുള്ള സ്​ഥാനം. പുറംപണികൾക്ക് വൻതോതിൽ ഇവരെ ഉപയോഗിക്കുന്നു. സവർണ വിഭാഗങ്ങൾ ഇവരുമായി വിവാഹ ബന്ധങ്ങൾ ഉണ്ടാക്കാറില്ല. പുരോഹിതവേലക്കും ദലിത്​ ൈക്രസ്​തവർക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടാറില്ല.ഇതിനെയൊന്നും എതിർക്കാനും ചെറുത്ത് തോൽപിക്കാനുമുള്ള ശേഷി ദലിത് ക്രിസ്​ത്യാനികൾക്കില്ല. അതറിയാവുന്ന സവർണ ൈക്രസ്​തവ മനസ്സുകളാണ് തുരുത്തിക്കരയിലെ അന്നമ്മ എന്ന ദലിത വൃദ്ധക്ക്​ ആറടി മണ്ണ് നൽകാതെ അപമാനിച്ചത്.

മൂന്ന് മൃതദേഹങ്ങൾ പുര പൊളിച്ച് സംസ്​കരിച്ചു
ഐ. ബാബു
(കുന്നത്തൂർ, ജനറൽ സെക്രട്ടറി, കേരള സാംബവർ സൊസൈറ്റി)

2014 മുതൽ കൊല്ലാറ ശ്മശാനത്തിൽ മൃതശരീരങ്ങൾ സംസ്​കരിക്കാനുള്ള അനുമതി നിഷേധിച്ചതു കാരണം ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത് തുരുത്തിക്കര പ്രദേശത്തിലെ സാംബവ സമുദായാംഗങ്ങളാണ്. ഒന്നും ഒന്നരയും ​െസൻറ് സ്​ഥലത്താണ് ഈ കുടുംബങ്ങളിൽ ഏറെയും താമസിക്കുന്നത്. ശ്മശാനത്തിൽ സംസ്​കരിക്കാൻ കഴിയാതായതോടെ വീടി​​​​​​െൻറ ഭിത്തിയും അടിത്തറയുമൊക്കെ പൊളിച്ച് മൃതദേഹങ്ങൾ അടക്കാൻ ഞങ്ങൾ നിർബന്ധിതരായി. കുടിവെള്ള പദ്ധതിയുടെ പേരിൽ ശ്മശാനത്തിൽ ഉപരോധം ഏർപ്പെടുത്തിയത് ശരിയായ അർഥത്തിൽ ഇരട്ടത്താപ്പാണ്. ഈ ശ്മശാനം കുടിവെള്ളപദ്ധതിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന ശാസ്​ത്രീയ കണ്ടെത്തലുകൾ ഒരുവശത്ത്. കുടിവെള്ള പദ്ധതിയുടെ പമ്പിങ്​ ഏരിയയിൽനിന്ന് കേവലം 25 മീറ്റർ മാത്രം മാറി ഏറെ താമസക്കാരുണ്ട്. ഇവരിൽ ഒരാൾ 22ന് മരിച്ചിരുന്നു. ആ മൃതശരീരം ഉൾപ്പെടെ ഇതിനകം നിരവധി മൃതദേഹങ്ങൾ സംസ്​കരിച്ചത് പമ്പിങ്​ ഏരിയയോട് ചേർന്നാണ്. ഇതിലൊന്നും അസ്വാഭാവികത കാണാതെ അര കിലോമീറ്റർ അകലെയുള്ള ശ്മശാനത്തിന് നേരെ പ്രതിഷേധം നടത്തി നാലരവർഷം അധഃസ്​ഥിത ജനതയുടെ മനുഷ്യാവകാശം നിഷേധിച്ചത് പ്രതിഷേധാർഹമാണ്.

സഭയിൽ വിവേചനമില്ല; ചിലരുടെ മനസ്സുകളിലുണ്ട്
സി.ജെ. ചാക്കോ

(െസ​ൻറർ സെക്രട്ടറി, മാർത്തോമാ സുവിശേഷ സന്നദ്ധസംഘം)
മാർത്തോമാ സഭയുടെ ഒരു ദേവാലയത്തിലും ഏതെങ്കിലും തരത്തിലുള്ള ജാതി വിവേചനം നടക്കുന്നില്ല. 97 ദേവാലയങ്ങളാണ് അടൂർ ഭദ്രാസനത്തിന് കീഴിലുള്ളത്. ഇവയിലെല്ലാം ആയിരക്കണക്കിന് ദലിത് ൈക്രസ്​തവർ വിശ്വാസികളായുണ്ട്. ഞാൻ അടക്കമുള്ള ആ സമൂഹത്തിന് എല്ലാ പിന്തുണയും സഹകരണവും അംഗീകാരവും മെത്രാപ്പോലീത്താ പിതാവ് മുതൽ താഴെയുള്ള സാധാരണ വിശ്വാസികൾവരെ നൽകുന്നുണ്ട്. എ​​​​​​െൻറ നാട്ടുകാരിയും ബന്ധുവുമാണ് അന്നമ്മ. ഒറ്റപ്പെട്ട വിഷയമായി വേണം ഇതിനെ കാണാൻ. സഭയിലെ ചിലരുടെ ദലിത് വിരുദ്ധ മനോഭാവം ഇക്കാര്യത്തിൽ പ്രകടമായിട്ടുണ്ട് എന്നത് സത്യമാണ്. പക്ഷേ, അതിന് സഭയുടെ പിൻബലമില്ലെന്നു മാത്രം. ഒരു വൃദ്ധയുടെ ഭൗതിക ദേഹം അടക്കം ചെയ്യാൻ മാത്രം ഇടമില്ലെന്ന് പറഞ്ഞത് തികഞ്ഞ സങ്കുചിതത്വംകൊണ്ടാണ്. അവരെ കാലം ഒറ്റപ്പെടുത്തും. ചേലൂർ കുടിവെള്ള പ്രശ്​നത്തി​​​​​​െൻറ പേരിൽ അന്നമ്മയുടെ മൃതദേഹം സംസ്​കരിക്കുന്നത്​ തടഞ്ഞത് ഒരിക്കലും സംഘ്​പരിവാറല്ല. ഒന്നോ രണ്ടോ ബി.ജെ.പി പ്രവർത്തകരുടെ ആ ചെയ്തിയെ സംഘ്​പരിവാർ ഇതുവരെയും ന്യായീകരിച്ചിട്ടില്ല. ഈ പഞ്ചായത്തിലെ മുഴുവൻ ബി.ജെ.പി^ആർ.എസ്​.എസ്​ നേതാക്കളും പ്രവർത്തകരും ഇക്കാര്യത്തിൽ പക്ഷംപിടിക്കാതെ നിൽക്കുന്നതും എടുത്തുപറയേണ്ടതാണ്.

(2019 ജൂൺ പത്തിന് 'മാധ്യമം' ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAnnammaThuruthikkara Jerusalem Marthoma ChurchDalith ChristianDalits death
News Summary - Church Life and Death of Dalits -Kerala News
Next Story