ചർച്ച് ബിൽ: യാക്കോബായ ദേവാലയങ്ങളിൽ ഇന്ന് സർക്കാറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും; ഓർത്തഡോക്സ് സഭ പ്രതിഷേധിക്കും
text_fieldsകോലഞ്ചേരി: മലങ്കരസഭാ തർക്കം പരിഹരിക്കുന്നതിന് ചർച്ച് ബിൽ പാസാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിന് ഞായറാഴ്ച യാക്കോബായ ദേവാലയങ്ങളിൽ സർക്കാറിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കും. സഭയുടെ പ്രാദേശിക തലവൻ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയാണ് ഇതുസംബന്ധിച്ച കൽപന നൽകിയത്.
സഭയുടെ കീഴിലുള്ള മുഴുവൻ ദേവാലയങ്ങളിലും സഭാ സമിതികളിലും ഇന്നത്തെ കുർബാനക്കുശേഷം നന്ദി പ്രമേയം പാസാക്കി സർക്കാറിന് അയക്കണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സെമിത്തേരി ബിൽ ഉൾപ്പെടെ സഭക്ക് ഗുണകരമായ നിരവധി സമീപനങ്ങളാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രകോപനങ്ങൾ ഉണ്ടാക്കാനും സംഘർഷം സൃഷ്ടിക്കാനും ഓർത്തഡോക്സ് വിഭാഗം ശ്രമിക്കുമെന്നും ഇക്കാര്യത്തിൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും കൽപനയിൽ പറയുന്നു.
പ്രതിഷേധ ദിനാചരണം ഇന്ന്
കോട്ടയം: പള്ളിത്തർക്ക നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ ഞായറാഴ്ച പ്രതിഷേധദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ പള്ളികളിൽ പ്രതിഷേധ പ്രമേയം പാസാക്കും. പ്രതിഷേധത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ പാളയം സെന്റ് ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാർഥന യജ്ഞം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

