പള്ളിത്തർക്കത്തിൽ നിയമനിർമാണം: സർക്കാറിന് ഗൂഢ ഉദ്ദേശമുണ്ടെന്ന് ഓർത്തഡോക്സ് സഭ
text_fieldsകോട്ടയം: പള്ളിത്തർക്കത്തിൽ നിയമനിർമാണം നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധ പ്രമേയവുമായി ഓർത്തഡോക്സ് സഭ. സഭയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണ് നിയമനിർമാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രതിഷേധ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
സമാധാന അന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ നീക്കത്തിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
നിയമനിർമാണത്തിനെതിരെ ഓർത്തഡോക്സ് സഭ ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ പള്ളികളിൽ പ്രതിഷേധ പ്രമേയം പാസാക്കുന്നത്.
പ്രതിഷേധത്തിന്റെ തുടർച്ചയായി തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല്‍ പാളയം സെന്റ് ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ മെത്രാപ്പോലീത്തമാരും വൈദികരും ഉപവാസ പ്രാർഥന യജ്ഞം നടത്തും.

