Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 12:52 AM IST Updated On
date_range 8 March 2019 12:52 AM ISTചർച്ച് ആക്ടിെൻറ കരട് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചു
text_fieldsbookmark_border
കോട്ടയം: പ്രതിഷേധങ്ങൾക്കിടെ നിയമപരിഷ്കരണ കമീഷൻ വെബ്സൈറ്റിൽനിന്ന് ചർച്ച് ആക്ടിെൻറ കരട് പിൻവലിച്ചു. ആക്ട് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിട്ടും ബില്ല് വെബ് സൈറ്റിൽ തുടരുന്നതിനെതിരെ ക്രൈസ്തവ സംഘടനകൾ പ്രതിേഷധത്തിലായിരുന്നു.
ബുധ നാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട െക.സി.ബി.സി സംഘവും ബില്ല് പിൻവലിക്കണമെന ്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യമുന്നയിച്ച് വ്യാഴാഴ്ച കോട്ടയത്ത് വിവിധ രൂപത അധ് യക്ഷന്മാരെ പെങ്കടുപ്പിച്ച് കത്തോലിക്ക കോൺഗ്രസ് പ്രതിഷേധസംഗമം നടത്തുകയും ചെയ ്തു. ഇതിനിടെയാണ്, സൈറ്റിൽനിന്ന് ബിൽ പിൻവലിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പിേലക്ക് നീങ്ങുന്നതിനിടെ ക്രൈസ്തവസഭകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സി.പി.എമ്മിനെയും സർക്കാറിനെയും പ്രതിരോധത്തിലാഴ്ത്തിയിരുന്നു. ഇതോെടയാണ് ബില്ല് പിൻവലിച്ചതെന്നാണ് സൂചന. കോട്ടയത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിയമപരിഷ്കരണ കമീഷൻ നടത്താനിരുന്ന സിറ്റിങ്ങും മാറ്റിയിരുന്നു. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ബിൽ പിൻവലിക്കാതെ ആശയക്കുഴപ്പം സൃഷ്ടിക്കാൻ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് ശ്രമിക്കുന്നുവെന്നായിരുന്നു ക്രൈസ്തവ സംഘടനകളുടെ പ്രധാന ആരോപണം.
അതേസമയം, അഭിപ്രായം അറിയിക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതായും ഇതിനാലാണ് ബിൽ നീക്കിയതെന്നുമാണ് കമീഷൻ വിശദീകരണം. അത് സ്വാഭാവിക നടപടി മാത്രമാണ്. ചെയർമാെൻറ അസൗകര്യംമൂലമാണ് സിറ്റിങ് മാറ്റിയത്. പുതിയ തീയതിയിൽ സിറ്റിങ് നടത്തുമെന്നും അവർ പറഞ്ഞു.
കരടിൽ ഇതുവരെ ഇ-മെയിലിലൂടെ 6000 പേരാണ് പ്രതികരണം അറിയിച്ചത്. നൂറുകണക്കിന് കത്തുകളും ലഭിച്ചിട്ടുണ്ട്. ഏറെയും എതിർക്കുന്നവരുടേതാണെന്നാണ് വിവരം. യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അടക്കം ബില്ലിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ചര്‍ച്ച് ബില്‍ പിന്‍വലിക്കണം–ചെന്നിത്തല
തിരുവനന്തപുരം: ക്രിസ്ത്യന്‍ സഭകളുടെയും സ്ഥാപനങ്ങളുടെയും അധികാരങ്ങള്‍ കവര്‍ന്നെടുക്കാന്‍ ലക്ഷ്യംെവച്ചുള്ള ചര്‍ച്ച് ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2009ല്‍ അച്യുതാനന്ദന് സര്‍ക്കാറിെൻറ കാലത്ത് കൊണ്ടുവന്ന കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷന് ചര്‍ച്ച് ബില്‍ ജനരോഷം ഭയന്ന് മാറ്റിവെക്കുകയായിരുന്നു.
2017ല്‍ സംസ്ഥാന ന്യൂനപക്ഷ കമീഷന് പഴയ ബില്‍ പൊടിതട്ടിയെടുത്ത് അഭിപ്രായം പറയണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാര്ക്ക് അയച്ചുകൊടുത്തു. എന്നാല്‍, അപ്പോഴും കടുത്ത എതിര്‍പ്പുയര്‍ന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി.ഭരണഘടനാപരമായി നിലനില്ക്കിെല്ലന്ന് കണ്ട് രണ്ടുതവണ മാറ്റിെവച്ച ബില്ലാണ് വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങളിലേക്കുള്ള കൈയേറ്റമാണിതെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story