Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചർച്ച് ആക്ട്​: വിവാദം...

ചർച്ച് ആക്ട്​: വിവാദം തെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട്​ -കെ.ടി. തോമസ്

text_fields
bookmark_border
kt-thomas
cancel

കോട്ടയം: ചർച്ച് ആക്ടിനെതിരെയുള്ള പ്രചാരണങ്ങളും ഏതിർപ്പുകളും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് നിയമപരിഷ്കാര കമീഷൻ ചെയർമാൻ ജസ്​റ്റിസ് കെ.ടി. തോമസ്. കമീഷൻ സർക്കാറിന് ഒരു ശിപാർശയും നൽകിയിട്ടില്ല. പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കാൻ കരട് പ്രദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നീക്കമാണ്​ ചർച്ച് ആക്ടിലൂടെ സർക്കാർ നടത്തുന്നതെന്ന്​ ആരോപണവുമായി വിവിധ ​സഭാവിഭാഗങ്ങൾ രംഗത്തുവന്നിരുന്നു. ബിൽ പിൻവലിക്കണമെന്ന്​ കഴിഞ്ഞദിവസം ചങ്ങനാശ്ശേരിയിൽ ചേർന്ന സംയുക്ത ​െ​ക്രെസ്​തവ മേലധ്യക്ഷൻമാരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. കേരള കാത്തലിക്​ ബിഷപ്​​ കോൺഫറൻസും (കെ.സി.ബി.സി) പ്രതിഷേധമുയർത്തിയിരുന്നു. ഇതിനിടെയാണ്​ വിശദീകരണവുമായി കെ.ടി. തോമസ് രംഗ​െത്തത്തിയിരിക്കുന്നത്​. സഭയുടെ സ്വത്തുക്കളിൽ സർക്കാറിന് കൈകടത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്​റ്റിസ് വി.ആർ. കൃഷ്ണയ്യർ ശിപാർശ ചെയ്ത ചർച്ച് ആക്ട് ഭേദഗതി ചെയ്യാനാണ്​ ശ്രമിക്കുന്നത്​. അദ്ദേഹത്തി​​െൻറ ശിപാർശകൾക്കെതിരെ ആരും പ്രതിഷേധിച്ചുകണ്ടില്ല.

എപ്പിസ്കോപ്പൽ സഭകളും ​െപന്തക്കോസ് ഉൾപ്പെടെ എപ്പിസ്കോപ്പൽ അല്ലാത്ത സഭകളും ഇപ്പോഴുണ്ട്​. അതി​​െൻറ കൂടെ യഹോവ സാക്ഷികളും ഉൾപ്പെടും. ഇവരെയെല്ലാം ഉൾപ്പെടുത്തിയാണ്​ ശിപാർശകൾ. നിരവധി കടമ്പകൾ കടന്നാൽ മാത്രമേ ശിപാർശകൾ സർക്കാറി​​െൻറ മുന്നിലെത്തൂ. ക്രൈസ്തവ സഭയുടെ സ്വത്തുക്കൾ ഓഡിറ്റിങ്ങിന് വിധേയമാക്കണം, സഭ നിശ്ചയിക്കുന്ന സമിതിയിൽ ഈ രേഖകൾ പരിശോധിക്കണം, സഭകൾ നിയോഗിച്ച സമിതികളിൽ തർ‍ക്കം തീർന്നില്ലെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന ട്രൈബ്യൂണലിനെ സമീപിക്കാം. എന്നിവയാണ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് ബില്ലിലെ ശിപാർശക​ളെന്നും ഇതി​ൽ വിവാദത്തി​​െൻറ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ചര്‍ച്ച് ആക്ടി​​െൻറ പേരിലെങ്കിലും ക്രിസ്തീയ സഭകള്‍ ഒന്നിച്ചുകണ്ടതില്‍ സന്തോഷമുണ്ടെന്ന് കെ.ടി. തോമസ് പറഞ്ഞിരുന്നു. ക്രിസ്തുവി​​െൻറ പേരില്‍ ഏന്തായാലും ഈ സഭകള്‍ ഒന്നിക്കില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChurch ActJustice KT Thomas
News Summary - Church Act Justice KT Thomas -Kerala News
Next Story