കവി ചുണ്ടയിൽ പ്രഭാകരൻ അന്തരിച്ചു
text_fieldsകോഴിക്കോട്: കവിയും എഴുത്തുകാരനുമായ ചുണ്ടയിൽ പ്രഭാകരൻ (73) ചെറുശേരി റോഡ് പുത്തൂർ വിഷ്ണു ക്ഷേത്രത്തിന് സമീപം 'ലക്ഷ്മി'യിൽ അന്തരിച്ചു. വടകര മജിസ്ട്രേറ്റ് കോടതി റിട്ട. ലെയ്സൺ ഓഫീസർ ആയിരുന്നു. അതിന് മുൻപ് പാരലൽ കോളജ് അധ്യാപകനുമായിരുന്നു.
സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. മലയാളത്തിലെ വാരികകളിൽ 100 ലേറെ കവിതകൾ എഴുതുകയുണ്ടായി. പല കവിതകളും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു.
എം.ടി, എൻ.എൻ കക്കാട്, കടമ്മനിട്ട രാമകൃഷ്ണൻ, ആറ്റൂർ രവി വർമ്മ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുമായും സൗഹൃദമുണ്ടായിരുന്നു. ഡോ. പുനത്തിൽ കുഞ്ഞബ്ദുല്ലയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സ്മാരകശിലകൾ സീരിയലാക്കിയപ്പോൾ അണിയറയിൽ പ്രവർത്തിച്ചു.
കുറച്ചു കാലമായി രചനാ രംഗത്ത് സജീവമായിരുന്നില്ല. കാവ്യ സമാഹാരത്തിന്‍റെ പണിപ്പുരയിലായിരുന്നു.
ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക, ബി.ഇ.എം.എച്ച്.എസ് വടകര). മക്കൾ: അഞ്ജന, രോഹിത്ത് (ബെംഗളൂരു). മരുമക്കൾ: ശരത്ത് (മുംബൈ), ആതിര (തലശ്ശേരി). സഹോദരങ്ങൾ: സുധാകരൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻപണിക്കർ (റിട്ട. അധ്യാപകൻ പുറമേരി കെ.ആർ.എച്ച്.എസ്.എസ്), ഹരിദാസ് ബാബു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

